തൃശൂര്‍ : പുതുക്കാട് പോലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍. എസ് ഐ സി എം മഹേഷ്, സി പിമാരായ എം യു ഫൈസല്‍, ഇ സി യദുകൃഷണന്‍, പി ഡി നവീന്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ക്രിമിനല്‍ കേസ് പ്രതികളെ പിന്‍തുടരുന്നതിനിടെ പോലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി.
ജൂലൈ 19നാണ് അപകടം നടന്നത്. തട്ടുക്കടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്‍തുടരുന്നതിനിടെ അപകടം. പോലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കില്‍ നിന്ന് വീണ അഭിഷേകിനെ പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിച്ചില്ല. സംഭവത്തില്‍ തൃശൂര്‍ ഡിഐജി ടി. നാരായണനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Comments