തിരുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതകളിലെ അപകടങ്ങളിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തെ ദേശീയപാത പദ്ധതികളിൽ സമഗ്രമായ സുരക്ഷാ അവലോകനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാഷണൽ ഹൈവേ അതോറിറ്റിയെയും വിഷയത്തിലെ ആശങ്ക അറിയിക്കും. തൃശൂർ കയ്പമംഗലത്ത് ദേശീയപാത 66-ൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
റോഡ് നിർമാണം നടക്കുന്ന മേഖലകളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നതിനെതിരെയും അനധികൃതമായി ലോറികൾ പാർക്ക് ചെയ്യുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. അപകടത്തിൽ ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് മരിച്ചത്.

Comments