
പ്രിയതമന് ജന്മദിനാശംസകള് നേര്ന്ന് പ്രിയ ഗായിക സിത്താര കൃഷ്ണകുമാര്. സോഷ്യല് മീഡിയയില് പങ്കുവച്ച കുറിപ്പിലൂടെയാണ് സിത്താര ആശംസകള് അറിയിച്ചത്.
''യാത്ര, വായന, അഭിനയം, ജോലി,സൗഹൃദം, സമാധാനം,കാപ്പി... അങ്ങനെ ....ഇഷ്ടമുള്ള എല്ലാത്തിന്റെയും ഏറ്റവും നല്ലത് ഒക്കെ നടക്കട്ടെ ഇക്കൊല്ലവും കട്ടക്ക് കൂടെയുണ്ട് ഞങ്ങളൊക്കെ! ധീരതയോടെ നയിച്ചോളൂ... ലക്ഷം ലക്ഷം പിന്നാലെ! ജന്മദിനാശംസകള് സഖാവേ!!! ' . - സിത്താര കുറിച്ചു.
ഡോ. സജീഷ് ആണ് സിത്താരയുടെ ഭര്ത്താവ്. 2007 ആഗസ്റ്റ് 31-നാണ് ഇരുവരും വിവാഹിതരാകുന്നത്. സാവന് ഋതു എന്നാണ് ഈ ദമ്പതികളുടെ മകളുടെ പേര്. സിത്താരയുടെ പോസ്റ്റിന് താഴെയായി നിരവധിപേരാണ് സജീഷിന് പിറന്നാള് ആശംസിച്ച് എത്തുന്നത്.







Comments