
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗാർഹിക ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന പാചകവാതക (LPG) സിലിണ്ടർ ബുക്കിങ് നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ LPG സിലിണ്ടർ ബുക്ക് ചെയ്യാം.
നേരത്തെ നഗരമേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള. LPG വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്ലോഗ് ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്.
തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം നൽകി.
കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.







Comments