
സോഷ്യല് മീഡിയ ഇന്ഫ്ളുവന്സറും അവതാരകയുമായ അപര്ണ തോമസ് സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്. ജീവിതത്തെയും ജീവിതത്തിലെ വഴിത്തിരിവുകളെയും കുറിച്ചാണ് താരം പറയുന്നത്. വയസ് 32 ആയി , അത് സമ്മതിക്കാന് മടിയില്ലെന്നും അപര്ണ പറയുന്നു.
അപര്ണയുടെ വാക്കുകളിലേക്ക്:
‘നാല് വര്ഷം ഞാന് ഫ്ളൈറ്റ് അറ്റന്ഡന്റ് ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും രണ്ടാമതൊന്ന് ചിന്തിക്കാതെ ആകാശത്ത് ചെലവിട്ടു. എന്നിട്ടും ഇപ്പോള്, ചെറിയൊരു ടെര്ബുലന്സും ജീവിതത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളേയും സംശയത്തോടെ കാണാന് പ്രേരിപ്പിക്കും.
2. ഒരു മോണിങ് പേഴ്സണ് ആകാന് വര്ഷങ്ങളോളം ശ്രമിച്ചു, പക്ഷെ എന്നിട്ടും രാവിലെ എട്ട് മണിയ്ക്ക് എഴുന്നേറ്റാല് ആ ദിവസം തന്നെ പാഴായത് പോലെ തോന്നും.
3. എക്കണോമിക്സില് എനിക്ക് രണ്ട് ഡിഗ്രിയുണ്ട്. പക്ഷെ അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ല. എന്റെ സര്ട്ടിഫിക്കറ്റ് എവിടേയും സമര്പ്പിക്കേണ്ടി വന്നിട്ടില്ല. സത്യത്തില്, അതില് ഒരു സര്ട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റിയില് നിന്നും വാങ്ങിയിട്ടു പോലുമില്ല. ഒരു പതിറ്റാണ്ടായി.
4. ഓണ്ലൈന് ഷോപ്പിങ് എനിക്ക് തെറാപ്പിയാണ്. ഒന്നും പാകമായില്ലെങ്കിലും, പാക്കേജ് മൊത്തം തിരികെ അയച്ചലും ഒരു സ്റ്റോറില് പോകാതെ തന്നെ വാങ്ങുന്ന ആദ്യ ഘട്ടം തന്നെ എനിക്ക് സ്ട്രെസ് റിലീഫ് ആണ്.
5. ഒരുപാട് കാര്യങ്ങള് നന്നായി ചെയ്യാനാകുമെന്ന് എനിക്കറിയാം. പക്ഷെ ഏതിലെങ്കിലും ഗംഭീരമാണോ എന്നറിയില്ല. പക്ഷെ അതൊന്നും എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. കാരണം എനിക്ക് ചുറ്റും കഴിവുള്ള ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം.
6. ഈ പ്രായത്തില്, ഞാന് ജീവിതത്തിന്റെ പാതകള് പലവട്ടം മാറിയിട്ടുണ്ട്. മീഡിയയില് ജോലി ചെയ്യുന്നതില് നിന്നും ഞാന് ഫ്ളൈറ്റ് അറ്റന്ഡ് ആയി. വീണ്ടും ഞാന് ആസ്വദിക്കുന്ന ഒന്നിലേക്ക് തിരികെ വന്നു. അത് കണ്ടന്റ് ക്രിയേഷന് ആണ്. ഇപ്പോള് ഞാന് പൂര്ണ സമയവും അത് തന്നെയാണ് ചെയ്യുന്നതും. അതില് നിന്നാണ് വരുമാനമുണ്ടാകുന്നതും. അതൊരു റിയല് ജോലിയാണെന്ന് എനിക്കറിയാവുന്ന പകുതി പേരും ചിന്തിക്കുന്നില്ലെങ്കിലും.
7. വലിയ കാര്യങ്ങള് ചെയ്യാനാണ് ഞാന് ജനിച്ചതെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. സ്വന്തം കഴിവുകള് പൂര്ണമായി പുറത്തെടുക്കാന് സാധിക്കാതെ പോകുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു. എങ്കിലും ഞാന് എന്റെ ജീവിതത്തെ സ്നേഹിക്കുന്നു. വളര്ച്ച എപ്പോഴും ഒരു പോലെയോ നേര്രേഖയിലോ ആയിരിക്കില്ല. നന്ദിയുള്ളവരായിരിക്കുക.







Comments