
തിരുവനന്തപുരം: പിഎസ് സി മൂല്യനിര്ണയവുമായി ബന്ധപ്പെട്ട വിവാദത്തില് പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം നിര്ണായക ഘട്ടത്തിലേക്ക്. മൂല്യനിര്ണ്ണയു ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായിട്ടാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്. മൂല്യനിര്ണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്ക്ക് എതിരേ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്ശ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥതല അട്ടിമറിയും ഗുരുതരമായ വീഴ്ചകളും സംഭവിച്ചതായിട്ടാണ് കണ്ടെത്തല്.
റാങ്ക് പട്ടിക അട്ടിമറിക്കാന് ക്ഷ്യമിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂര്വമായ ഇടപെടലുകള് ഉണ്ടായെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തല്. ഡി.ജി.പി മുഖേന സര്ക്കാര് ഈ കത്ത് പി.എസ്.സിക്ക് കൈമാറും. സാങ്കേതിക പിഴവെന്ന ഉദ്യോഗസ്ഥരുടെ വാദം തള്ളിയ എസ്.ഐ.ടി, സംഭവത്തിന് പിന്നില് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ആസൂത്രണ ബോര്ഡ് ചീഫ് പരീക്ഷയില് സി.പി.ഐ.എം അനുകൂല നിരീക്ഷകന് ഒന്നാം റാങ്ക് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥര് ഈ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. പരീക്ഷാ മൂല്യനിര്ണയ ഘട്ടത്തില് രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവുകളാണ് റാങ്ക് പട്ടികയുടെ മുഖം തന്നെ മാറ്റിയെഴുതിയത്. ഒന്നാം റാങ്ക് നേടിയ ഉദ്യോഗാര്ത്ഥി എഴുതാതിരുന്ന 54 മാര്ക്കിന്റെ 9 ചോദ്യങ്ങള് യാതൊരു മൂല്യനിര്ണയവും നടത്താതെ മനപ്പൂര്വ്വം ഒഴിവാക്കുകയായിരുന്നു.
ഈ നടപടി ഉദ്യോഗാര്ത്ഥിയേക്കാള് യോഗ്യതയും ഉയര്ന്ന മാര്ക്കും നേടേണ്ടിയിരുന്ന നിരവധി ഉദ്യോഗാര്ത്ഥികളുടെ അമ്പതോളം മാര്ക്ക് നഷ്ടമായി. യഥാര്ത്ഥ യോഗ്യതയുള്ള രണ്ടാം റാങ്കുകാരനേക്കാള് 53 മാര്ക്ക് കുറവുണ്ടായിരുന്ന ഇടതു അനുകൂലി, ഈ കൃത്രിമത്തിലൂടെ വെറും ഒരു മാര്ക്കിന്റെ വ്യത്യാസത്തില് ഒന്നാം റാങ്ക് സ്വന്തമാക്കി. ക്രമക്കേടില് കൂടുതല് ഉന്നതര്ക്ക് പങ്കുണ്ടോ എന്നറിയാന് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പി.എസ്.സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന ഈ സംഭവത്തില് സര്ക്കാരിന്റെയും കമ്മീഷന്റെയും അടുത്ത നടപടികള് എന്തായിരിക്കും എന്നാണ് ഉദ്യോഗാര്ത്ഥികള് ഉറ്റുനോക്കുന്നത്.







Comments