
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇഡിയെ ഭയന്ന് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയിരിക്കുകയാണ്. കള്ളത്തെളിവുകൾ സൃഷ്ടിക്കാൻ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും എം.എ. ബേബി വിമർശിച്ചു.
കേരളത്തിലെ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ എഐസിസി നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.







Comments