
ദോഹ: മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ (MWAQ) സംഘടിപ്പിച്ച 'തുമ്പപ്പൂ 2026' ഓണാഘോഷംഖത്തറിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായി. മന്ദലാംകുന്നിന്റെ നന്മയും പരസ്പര സ്നേഹവും ഊട്ടിയുറപ്പിച്ച സൗഹൃദസംഗമത്തിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും 'ആനവണ്ടി ബീറ്റ്സ്' അവതരിപ്പിച്ച മനോഹരമായ സംഗീതവിരുന്നും മാറ്റുകൂട്ടി. റേഡിയോ മലയാളം 98.6 FM സിഇഒ അൻവർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു.
MWAQ പ്രസിഡന്റ് ഷാഹുൽ കോട്ടപ്പുറം അധ്യക്ഷതവഹിച്ച ചടങ്ങിൽ ലാൽ വലിയകത്ത് ഓണസന്ദേശം നൽകി. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്കര മുഖ്യപ്രഭാഷണവും രക്ഷാധികാരി കാസിം കറുത്താക്ക ആശംസകളും അർപ്പിച്ചു. ചടങ്ങിൽ സെക്രട്ടറി താഹ ജമാൽ സ്വാഗതവും ട്രഷറർ ജിഷാദ് ഹൈദരലി നന്ദിയും പറഞ്ഞു.രുചിക്കൂട്ടുകളുടെ സമൃദ്ധിയോടെ വിളമ്പിയ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ആഘോഷങ്ങൾക്ക് പൂർണ്ണതയേകി.
ഷഫീക്ക് അറയ്ക്കൽ







Comments