ബെർൺ : സ്വിറ്റ്സർലൻഡിലെ ആൽപ്സ് മലനിരകൾക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. നെതർലൻഡ്സിൽ നിന്നുള്ള വിനോദയാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. കിഴക്കൻ കാന്റണായ ഗ്രൗബിൻഡനിലെ സുഷ് ഗ്രാമത്തിന് സമീപമാണ് സംഭവം.
ഉച്ചകഴിഞ്ഞ് 4:45-ഓടെ സുഷിനും സെർനെസിനും ഇടയിലുള്ള റോഡിൽ വച്ച് ബസ് ഗാർഡ് റൈയിലിൽ ഇടിക്കുകയായിരുന്നു.അപകടസമയത്ത് 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് വൻ രക്ഷാപ്രവർത്തനമാണ് അധികൃതർ നടത്തിയത്. നിരവധി റെസ്ക്യൂ ഹെലികോപ്റ്ററുകൾ സംഭവസ്ഥലത്തെത്തിപരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സംഭവത്തിൽ സ്വിസ് പ്രസിഡന്റ് ഗയ് പാർമെലിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.




![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)


Comments