
പാരിസ്: യൂറോപ്പിലെ വിവിധ മേഖലകളില് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ വ്യക്തികളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പ്രഥമ യൂറോപ്യന് ഇന്ഫ്ലുവന്സര് അവാര്ഡില് സുജിത പ്രതാപന് ഒന്നാം സ്ഥാനം നേടി.
വിജയിക്ക് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണവും വിവിധ സമ്മാനങ്ങളും സ്പോണ്സര്മാര് സമ്മാനിച്ചു. യൂറോപ്പിലെ പ്രമുഖ സോഷ്യല് മീഡിയ ഇന്ഫ്ലുവന്സറായ 'ജി ബൂ ബാ'യുടെ നേതൃത്വത്തില് പാരിസിലെ ഇന്ത്യന് കള്ച്ചറല്, ലൂമിയര് ഏജന്സിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

യൂറോപ്പിലെ വിവിധ കര്മമേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ചവരെ ഒരു വേദിയിലെത്തിച്ചായിരുന്നു മത്സരം. പാരിസില് നാലിന് നടന്ന ഫൈനല് മത്സരത്തില് 30 പേര് പങ്കെടുത്തു. പത്ത് വിഭാഗങ്ങളിലായി നടത്തിയ വിവിധ മത്സരങ്ങളിലൂടെയും ഓണ്ലൈന് വോട്ടിങ്ങിലൂടെയുമാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

വ്യത്യസ്തമായ മത്സര ഇനങ്ങള് പുതിയ അനുഭവമായിരുന്നെന്ന് വിജയികള് പറഞ്ഞു. ദുബായ് ഗോള്ഡ് പാരിസ്, ലയാന പ്ര?ഡക്ഷന്സ് എന്നിവയായിരുന്നു പരിപാടിയുടെ സ്പോണ്സര്മാര്.




![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)


Comments