
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് യും നടന് അജിത്തും തമ്മിലുളള സൗഹൃദനിമിഷങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ബ്രിട്ടനില് നടക്കുന്ന മാന്സ് കപ്പ് അന്തര് ദേശീയ മത്സരത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്.അജിത്തിനെ കണ്ടയുടനെ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തുന്ന വിജയ് യുടെ വിഡിയോ ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്.
അജിത് പങ്കെടുക്കുന്ന കാര് റേസിങ് മത്സര വേദിയിലാണ് വിജയ് എത്തിയത്. ബ്രിട്ടനിലെ സില്വര് സ്റ്റോണ് സര്ക്യൂട്ടില് നടക്കുന്ന മത്സരത്തില് 'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനായി എല്എംപി 3 പ്രോ- ആം വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്.
എതായാലും ഇരുവരുടെയും കൂടിക്കാള്ചയുടെ ദൃശ്യങ്ങള് വലിയ ആവേശത്തോടെയാണ് ആരാധകര് ഏറ്റെടുത്തിരിക്കുന്നത്. നടി തൃഷയും വിജയ്ക്കൊപ്പം എത്തിയിരുന്നു. വിജയ്ക്കരികില് നില്ക്കുന്ന തൃഷയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില് വൈറലാണ്.







Comments