
വിവാഹവാർഷിക ദിനത്തിൽ ഭാര്യ ഹെയ്ലി ബീബറിന് ആശംസകളുമായി പോപ് ഗായകൻ ജസ്റ്റിൻ ബീബർ. "അനന്തതയിലേക്ക് 8 വർഷം, പുതിയ തുടക്കം. ഞാൻ നിന്നെ സ്നേഹിക്കുന്നു ബേബി, വിവാഹവാർഷികാശംസകൾ" എന്നായിരുന്നു ജസ്റ്റിൻ ബീബർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇരുവരും ഒന്നിച്ച് സ്നൂക്കർ കളിക്കുന്നതിന്റെ മനോഹരമായ ചിത്രങ്ങളും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
2018-ലായിരുന്നു ജസ്റ്റിൻ ബീബറും ഹെയ്ലിയും വിവാഹിതരായത്. ഹോളിവുഡ് നടനും നിര്മാതാവുമായ സ്റ്റീഫന് ബാള്ഡ് വിന്നിന്റെ മകളാണ് ഹെയ്ലി. 2024 ലാണ് ഇരുവരും മകന് ജാക്ക് ബ്ലൂസ് ബീബറിനെ സ്വാഗതം ചെയ്തത്.







Comments