
ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പുനഃസംഘടിപ്പിച്ചു. 18 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന. മലയാള സംവിധായകൻ പ്രിയദർശനും സമിതിയിൽ അംഗമാണ്. മൂന്ന് വർഷ കാലാവധിയാണ് അംഗങ്ങൾക്കുള്ളത്.
കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ, സുനിൽ ഷെട്ടി തുടങ്ങിയവരും സമിതി അംഗങ്ങളാണ്.
പുനഃസംഘടിപ്പിച്ച സെൻസർ ബോർഡിലെ അംഗങ്ങൾ - വിനോദ് അനുപം, മനോജ് ജോഷി, അഭിഷേക് ജെയിൻ, റിക്കി കേജ്, പ്രിയദർശൻ, സുനിൽ ഷെട്ടി, ഹൻസ് രാജ് ഹൻസ്, സുപ്രിയ യാർലഗദ്ദ, യതീന്ദ്ര മിശ്ര, രൂപാലി ഗാംഗുലി, പ്രീതി സിന്റ, നീല മാധബ് പാണ്ഡ, പങ്കജ് ത്രിപാഠി, പ്രൊസേൻജിത് ചാറ്റർജി, പല്ലവി ജോഷി, നിഷിഗന്ധ വാദ്, വാമൻ കേന്ദ്രെ, രമേഷ് പടാങ്കെ.







Comments