
തൃശൂർ: യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സർക്കാരിൽ നിന്ന് മുൻപ് ലഭിക്കാത്ത തരത്തിലുള്ള സഹായമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി സർക്കാരിൽനിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ഇത് അനുകൂല സാഹചര്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റിപ്പോർട്ടർ ടിവിയിലെ പോലീസ് റെയ്ഡ് സ്വാഭാവിക നടപടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. റെയ്ഡിനിടെ ഫോണുകൾ പിടിച്ചുവയ്ക്കാറുണ്ട്. നികുതി നൽകുന്ന പൗരന് ഇല്ലാത്ത എന്താണ് മാധ്യമപ്രവർത്തകർക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സാധാരണക്കാരന്റെ വീടിനുള്ളിലേക്ക് പോലീസ് കടന്നുകയറുമ്പോൾ ആരും പ്രതികരിക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലായിടത്തും പരിശോധന നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഫോണുകൾ വാങ്ങിവയ്ക്കാറുണ്ട്. ഏത് കാലത്തും റെയ്ഡുകൾ നടന്നത് ഇതേ സ്വഭാവത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.







Comments