മുത്തുമണി ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.എം ചെയ്യുന്നതിനിടയിലാണ് അഭിനയിക്കാന്‍ പോകുന്നത്.
ഇപ്പോള്‍ ഒരാഴ്ചത്തെ ലീവെടുത്ത് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'രാമന്റെ ഏദന്‍തോട്ട'ത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നു.
''എല്ലാകാലത്തും പഠിക്കാന്‍ ഇഷ്ടമാണ്. എല്‍.എല്‍.ബി കഴിഞ്ഞശേഷമാണ് കുറെ സിനിമകളില്‍ അഭിനയിച്ചത്. സിനിമയില്ലാത്ത അവസരങ്ങളില്‍ വീട്ടിലിരിക്കുമ്പോഴാണ് എല്‍.എല്‍.എം ചെയ്താലോ എന്നാലോചിച്ചത്. അങ്ങനെ കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
പതിനൊന്നുവര്‍ഷം മുമ്പ് നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നിയമം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സത്യന് സാര്‍ 'രസതന്ത്ര'ത്തിലേക്ക് വിളിച്ചത്.
അക്കാലത്ത് നാടകം ചെയ്യുമായിരുന്നു. അതുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ ഇന്ത്യാവിഷന് ചാനലില്‍ കണ്ടപ്പോഴാണ് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചത്.
ഉടന്‍തന്നെ ഞാന്‍ സത്യന്സാറിനോട് ഒറ്റയടിക്ക് പറഞ്ഞു-ക്ലാസ് കട്ട് ചെയ്ത് വരാന്‍ പറ്റില്ല. പിന്നീട് വിളിക്കില്ലെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം വീണ്ടും വിളിച്ചു.
''മുത്തുമണി അവധിദിവസങ്ങളില്‍ മാത്രം വന്നാല്‍ മതി. അതിനനുസരിച്ച് ഞാന്‍ ഷൂട്ടിംഗ് അഡ്ജസ്റ്റ് ചെയ്തോളാം.''
അങ്ങനെയാണ് ആ സിനിമയില്‍ അഭിനയിച്ചത്.
ജനുവരി മാസമായിരുന്നു ഷൂട്ടിംഗ്. ഒരു ദിവസം ഞാന്‍ പറഞ്ഞു-സാറേ റിപ്പബ്ലിക്ക്ഡേയില് ഷൂട്ടിംഗ് വച്ചോളൂ. ഞാന്‍ വന്നേക്കാം.
ഇതൊക്കെ പറയുമ്പോള്‍ സത്യന് സാര്‍ എന്റെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കി. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ അതാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.
സത്യന് സാറിനെപ്പോലുള്ള ഒരു സംവിധായകന്റെ മുഖത്തുനോക്കി അങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ എന്നൊന്നും അറിയില്ല. പിന്നീട് 'വിനോദയാത്ര'യുടെ സെറ്റില്‍ പോയപ്പോള്‍ ഇക്കാര്യം ഞാന്‍ പറയുകയും ചെയ്തു.
''ആദ്യമായാണ് ഒരാര്‍ട്ടിസ്റ്റ് എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.''
എന്നായിരുന്നു സത്യന് സാറിന്റെ പ്രതികരണം.
മാത്രമല്ല, ലാല്‍സാര്‍, മീരാജാസ്മിന്, ലളിതച്ചേച്ചി, ഭരത്ഗോപി സാര്‍ എന്നിവരൊക്കെയുള്ള ലൊക്കേഷനില്‍ വച്ചാണ് ഞാനിത് പറയുന്നതെന്നോര്‍ക്കണം. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും എല്ലാവരുമായും നല്ല കമ്പനിയായി.''
ഞാന്‍ അഭിനയിക്കാന്‍ പോകുന്നത് ആരോടും പറഞ്ഞിരുന്നില്ല. അവധി ദിവസങ്ങളില്‍ പോകുന്നതിനാല്‍ ആരും അറിഞ്ഞതുമില്ല. 'രസതന്ത്ര'ത്തിന്റെ ചില പോസ്റ്ററുകളില്‍ എന്റെ പടം വന്നിരുന്നു. അത് കണ്ട് കൂടെപ്പഠിക്കുന്ന കുട്ടി ചോദിച്ചു-മുത്തുമണി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ?
ചെറിയൊരു റോളിലാണെന്ന് കള്ളം പറഞ്ഞു. സിനിമ റിലീസായപ്പോഴാണ് എല്ലാവരും അറിഞ്ഞത്. പിന്നീട് വീണ്ടും പഠിത്തത്തിലേക്ക് തിരിഞ്ഞു. അഞ്ചുവര്‍ഷത്തെ കോഴ്സായിരുന്നു അത്.
രസതന്ത്രത്തിലെ വേഷം കണ്ട് ചിലരൊക്കെ വിളിച്ചിരുന്നു. പക്ഷേ പഠിത്തം മുടക്കാന്‍ കഴിയാത്തതിനാല്‍ പോയില്ല. 'വിനോദയാത്ര'യില്‍ പാട്ടുസീനില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് അടുത്തവര്‍ഷം സത്യന്‍സാര്‍ വിളിച്ചത്. ചെറിയ റോളായതിനാല്‍ ക്ലാസ് മുടക്കേണ്ടിവന്നില്ല. ഒരുവര്‍ഷം കഴിഞ്ഞ് വീണ്ടും സത്യന് സാര്‍ വിളിച്ചു.
''ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ ആരംഭിക്കുകയാണ്. മൂന്ന് സ്ത്രീകളുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങളും അത് പരിഹരിക്കുന്ന ലാലും മീരയും. സുകന്യയും മോഹിനിയുമാണ് രണ്ട് സ്ത്രീകള്‍. മൂന്നാമത്തെ ആളായി കണ്ടുവച്ചിരിക്കുന്നത് മുത്തുമണിയെയാണ്.''
ഞാന്‍ ഞെട്ടിപ്പോയി. ഫൈനല്‍ ഇയറാണ്. അതുകഴിഞ്ഞാല്‍ സിനിമയില്‍ സജീവമാകാനാണ് ആഗ്രഹം. ആ സ്ഥിതിക്ക് ഇത്രയും നല്ലൊരു ഓപ്പണിംഗ് കിട്ടിയിട്ട് പോകാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി.
''നീ പഠിക്കുകയാണെന്നറിയാം. എങ്കിലും 'രസതന്ത്ര'ത്തിലേതുപോലെ ഷൂട്ടിംഗ് അധികം അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. പക്ഷേ എറണാകുളത്താണ് ഷൂട്ടിംഗ്. ഇടയ്ക്ക് മാത്രം വന്നാല്‍ മതി.''
അതോടെ ഏറ്റെടുത്തു. ഷൂട്ടിംഗിന്റെ അര മണിക്കൂര്‍ മുമ്പ് കോളജിലേക്ക് വണ്ടി വരും. രണ്ടുമണിക്കൂര്‍ കഴിഞ്ഞാല്‍ കൊണ്ടുവിടും. ആ പടവും ഹിറ്റായിരുന്നു.
ഏറെക്കാലത്തിനുശേഷം സാര്‍ വിളിച്ചത് 'ജോമോന്റെ സുവിശേഷങ്ങളി'ലേക്കാണ്. ഞാന്‍ പഠിക്കുകയാണെന്നറിഞ്ഞപ്പോള്‍ സാര്‍ ചിരിച്ചു. ഇതിപ്പൊ അടുത്തൊന്നും തീരില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.

'രസതന്ത്രം' റിലീസായപ്പോള്‍ കോളജില്‍ താരമായോ?

'ചിന്താവിഷയം' ഹിറ്റായിട്ടും കുറച്ചുനാള്‍ മുത്തുമണിയെ കാണാനേയില്ലായിരുന്നു?
എന്തെങ്കിലുമൊരു ജോലി ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് എല്‍.എല്‍.ബി കഴിഞ്ഞശേഷം ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യലില്‍ ജോലിക്ക് കയറിയത്. ഓഡിറ്റിംഗിലായിരുന്നു ഞാന്‍.
അഞ്ചുവര്‍ഷം ജോലി ചെയ്തപ്പോഴേക്കും സിനിമ വല്ലാതെ മിസ്സ് ചെയ്യുന്നതുപോലെ. 'അന്നയും റസൂലി'ലേക്കും വിളിച്ചതോടെ ജോലി രാജിവച്ചു. പിന്നീട് തുടരെത്തുടരെ നല്ല വേഷങ്ങള്‍ കിട്ടി.
സിനിമയില്‍ വരുന്നതിന് മുമ്പ് കൊച്ചിയിലെ തിയറ്റര്ഗ്രൂപ്പിലായിരുന്നല്ലോ മുത്തുമണി?
നാടകവുമായി ബന്ധമുള്ള കുടുംബത്തിലാണ് ജനനം. അച്ഛന് സോമസുന്ദരനും അമ്മ ഷേര്‍ളിയും അധ്യാപകരായിരുന്നു. ഒപ്പം നാടകപ്രവര്‍ത്തകരും. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകളൊക്കെ കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ രണ്ടുമക്കളാണ്. ചേച്ചി പൊന്നുമണി. ഞാന്‍ മുത്തുമണി.
അച്ഛന് ആകാശവാണിയില്‍ നാടകം അവതരിപ്പിക്കാറുണ്ട്. പിന്നീട് പി.ജെ.തിയറ്റഴ്സിലെത്തി. അമ്മ കുട്ടികളുടെ നാടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു.
സ്കൂളില്‍ പഠിക്കുമ്പോള്‍ ഡാന്‍സാണോ ഡ്രാമയാണോ നല്ലത് എന്ന കണ്ഫ്യൂഷന് വന്നു.
സ്വാതന്ത്ര്യം കൂടുതലുള്ളതുകൊണ്ടാണ് ഡ്രാമ സ്വീകരിച്ചത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ നാടകം. പിന്നീട് തുടര്‍ച്ചയായി മൂന്നുവര്‍ഷം സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ നാടകത്തിന് ഒന്നാംസ്ഥാനം കിട്ടിയത് ഞങ്ങള്‍ക്കായിരുന്നു.
പത്താംക്ലാസിലെ മോഡല്‍ പരീക്ഷ അടുത്തുവരുമ്പോഴാണ്, ഫസ്റ്റ് കിട്ടിയ നാടകം അവതരിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംഘടനകള്‍ ക്ഷണിച്ചത്. പരീക്ഷ അവതാളത്തിലാവുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു.
പൊതുവെ ആ സമയത്ത് മക്കളെ നാടകത്തിന് വിടാന്‍ ഒരു രക്ഷിതാവും തയ്യാറാവില്ല. എന്നാല്‍ അച്ഛനേക്കാളും ടെന്‍ഷന്‍ എനിക്കായിരുന്നൂ. ഇക്കാര്യം പറഞ്ഞപ്പോള്‍ ധൈര്യംതന്നതും അച്ഛനാണ്.
''നാടകം പഠിച്ച് പറയാന്‍ കഴിവുള്ള ഒരു കുട്ടിക്ക് പഠിച്ച് പരീക്ഷയെഴുതാനും എളുപ്പമായിരിക്കും. നീ ധൈര്യമായിട്ട് പൊയ്ക്കൊള്ളൂ.''
നാടകം അവതരിപ്പിക്കാന്‍ പോകുന്ന സമയത്ത് പുസ്തകമൊന്നും കൊണ്ടുപോകാറില്ല. അല്ലാത്ത സമയങ്ങളിലാണ് പഠിച്ചത്. റിസല്‍ട്ട് വന്നപ്പോള്‍ 92 ശതമാനം മാര്‍ക്കുണ്ടായിരുന്നു.
അച്ഛന് പറഞ്ഞതായിരുന്നു ശരി. എനിക്കും ചേച്ചിക്കും അച്ഛനും അമ്മയും സ്വാതന്ത്ര്യം നല്‍കിയിരുന്നു. പക്ഷേ ഒരിക്കല്‍പോലും അത് ഉപയോഗിക്കേണ്ടിവന്നിട്ടില്ല.
സന്ധ്യയ്ക്ക് ആറരയ്ക്ക് സ്ഥിരമായി എത്തുന്ന ഞാന്‍, വൈകുകയാണെങ്കില്‍ അക്കാര്യം വിളിച്ചുപറയണം. അക്കാര്യത്തില്‍ അച്ഛന് സ്ട്രിക്ടാണ്.
പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് നാടകം സീരിയസ്സായി എടുത്തത്. സൂര്യ ഫെസ്റ്റിവലിലും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രോഗ്രാമിനുമൊക്കെ പങ്കെടുത്തു.
എം.മുകുന്ദന്റെ 'ഒരു ദളിത് യുവതിയുടെ കദനകഥ' എന്ന നോവലെറ്റ് നാടകമാക്കിയപ്പോള്‍ അതിലെ പ്രധാന കഥാപാത്രം ചെയ്തത് ഞാനായിരുന്നു. ആ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അരുണിനെ കണ്ടുമുട്ടുന്നതും ജീവിതപങ്കാളിയാക്കുന്നതും ഈ സമയത്തായിരുന്നോ?
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും ലോകധര്‍മ്മിയും ചേര്‍ന്ന് 'കണ്ണകി' എന്ന നാടകം ചെയ്യുന്ന സമയം. ആ നാടകം എഴുതിയത് മലപ്പുറം സ്വദേശിയായ അരുണായിരുന്നു. അധ്യാപകന് കൂടിയാണ് അരുണ്‍ എന്നറിഞ്ഞപ്പോള്‍ ബഹുമാനം കൂടി.
നേരില്‍ കാണുന്നത് ചങ്ങമ്പുഴ പാര്‍ക്കില്‍ 'കണ്ണകി' അവതരിപ്പിക്കുമ്പോഴാണ്. പോസിറ്റീവായുള്ള അരുണിന്റെ സംസാരം എന്നില്‍ ആദരവുണ്ടാക്കി. എന്തോ ഒരിഷ്ടം തോന്നി. അത് ആദ്യം പറഞ്ഞത് വീട്ടിലാണ്. അപ്പോള്‍ അച്ഛന് ചോദിച്ചു-ഇക്കാര്യം അരുണിനോട് സംസാരിക്ക്.
അരുണിനും ഇഷ്ടമായിരുന്നു. മലപ്പുറം സ്വദേശിയാണെങ്കിലും അരുണിന്റെ അച്ഛന് ജോലി ചെയ്യുന്നത് എറണാകുളത്താണ്. അങ്ങനെയാണ് വിവാഹം നടന്നത്.
ഹോംസിക്നസ് കൂടുതലുള്ള കൂട്ടത്തിലാണ് ഞാനും അരുണും. അടുത്തെവിടെയെങ്കിലുമാണ് ഷൂട്ടിംഗെങ്കില്‍ എത്ര വൈകിയാലും ഞാന്‍ വീട്ടിലെത്തും.
'സു..സു..സുധി വാത്മീകം' പാലക്കാട്ടായിരുന്നു. മിക്കപ്പോഴും എന്റെ പോര്‍ഷന്‍ വൈകിട്ടോടെ തീരും. അപ്പോള്‍ത്തന്നെ വീട്ടിലേക്ക് മടങ്ങും. 'ജോമോന്റെ സുവിശേഷങ്ങള്‍' തൃശൂരിലായിരുന്നു. അവിടെ നിന്ന് മിക്കപ്പോഴും വീട്ടില്‍ വന്ന് പോകുമായിരുന്നു.
വിവാഹം കഴിഞ്ഞ് അരുണ്‍ കോഴിക്കോട്ടെ ഒരു എഫ്.എം നിലയത്തില്‍ ജോയിന്‍ ചെയ്തു. പിന്നീട് രാജിവച്ചശേഷം സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
'നെല്ലിക്ക' എന്ന സിനിമയുടെ കഥ അരുണിന്റേതായിരുന്നു. പിന്നീട് 'ജമ്നാപ്യാരി'യുടെ തിരക്കഥയെഴുതി. അതുകഴിഞ്ഞ് പുതിയൊരു സിനിമയുടെ എഴുത്തിലാണ് അരുണിപ്പോള്‍.

Comments