
ന്യൂഡല്‍ഹി: അസാധുനോട്ടുകള്‍ മാര്‍ച്ച് 31 വരെ നിക്ഷേപിക്കാമെന്ന് വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിന്റെ പ്രതികരണം തിരക്കി. വെള്ളിയാഴ്ചയ്ക്കുള്ളില് കേന്ദ്രം ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.
നോട്ടു അസാധുവാക്കിയ ദിനത്തില്‍ മോഡി നടത്തിയ പ്രസംഗത്തിലും റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളിലും മാര്‍ച്ച് 31 വരെ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ആര്ബിയുടെ ചില ബ്രാഞ്ചുകളില്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കാമെന്നാണ് അന്ന് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി.






