
പത്തനംതിട്ട: അടൂരിലെ ദളിത് യുവാവിനെ മര്ദിച്ച സംഭവത്തില് ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാര്ക്ക് സസ്പെന്ഷന്. എസ്ഐടി അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. പത്തനംതിട്ട എസ്പിയുടെ റിപ്പോര്ട്ടിലാണ് ഈ നടപടി. യുവാവിന്റെ പരാതി ശരിവച്ച വകുപ്പുതല അന്വേഷണ റിപ്പോര്ട്ട് അനുസരിച്ചാണ് പൊലീസുകാര് ക്കെതിരെ നടപടിക്ക് ശുപാര്ശ ചെയ്തത്.
ആദ്യഘട്ട നടപടിയുടെ ഭാഗമായിട്ടാണ് ഗ്രേഡ് എസ്ഐ ആര് ശ്രീകുമാറിനെയും സിപിഒ വിപിന് കുമാറിനെയും സസ്പെന്ഡ് ചെയ്തത്. കൂടുതല് പൊലീസുകാര്ക്കെതിരെ അടുത്ത ഘട്ട നടപടി ഉണ്ടാകും. പോക്സോ കേസില് പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പൊലീസ് സംഘമാണ് 23 കാരനെ കാറില് കയറ്റി കൊണ്ടുപോയി ക്രൂരമായി മര്ദിച്ചത്. അനിയനെ കണ്ടെത്താനെന്ന പേരില് ചേട്ടനെ കാറില് കൊണ്ടുവുകയായിരുന്നു. പല സ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉള്പ്പെടെ ഇടിച്ചു തകര്ത്തെന്നായിരുന്നു പരാതി.
മെയ് 29 ന് നടന്ന സംഭവത്തില് മെഡിക്കല് രേഖകള് തെളിവായി പുറത്തുവന്നിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിനെ പ്രാഥമിക അന്വേഷണത്തിന് പത്തനംതിട്ട എസ്പി നിയോഗിച്ചു. അന്വേഷണത്തില് പൊലീസ് വീഴ്ച കണ്ടെത്തി. ശക്തമായ നടപടി ആവശ്യപ്പെട്ട് മുന്മന്ത്രി പി പ്രസാദും ആഭ്യന്തര മന്ത്രിക്ക് പരാതി നല്കിയിരുന്നു. തുടര്ന്ന് എസ്ഐടി രൂപീകരിക്കാന് രമേശ് ചെന്നിത്തല നിര്ദേശം നല്കുകയായിരുന്നു.







Comments