
മലപ്പുറം: മലവെള്ളപ്പാച്ചിലിൽ അഞ്ച് പേർ മരിച്ച ചോക്കാട് ടി.കെ നഗർ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അപകടത്തിൽ കാണാതായ സജിതയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അപകടമുണ്ടായ കോട്ടപ്പുഴ പ്രദേശവും മുഖ്യമന്ത്രി സന്ദർശിച്ചു. കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകടമേഖലയിലേക്ക് ആളുകൾ എത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടുത്ത മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, അപകടത്തിൽ മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. ടി.കെ നഗറിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ സജിതയ്ക്കായുള്ള തിരച്ചിൽ ഇന്നും വൈകീട്ടും തുടരുകയാണ്.







Comments