
ഗായിക റിമി ടോമിക്ക് പിറന്നാള് ആശംസകള് നേര്ന്ന് കണ്മണി എന്ന കിയാര. റിമിക്കൊപ്പമുളള നിരവധി ചിത്രങ്ങള് ഇന്സ്റ്റഗ്രാമില് പങ്കിട്ടുകൊണ്ടായിരുന്നു കണ്മണിയുടെ ആശംസ.
"ജന്മദിനാശംസകള് കൊച്ചമ്മ, ലോകത്തിലെ ഏറ്റവും നല്ല ആന്റിയെ ലഭിച്ചതില് ഞാന് എത്ര ഭാഗ്യവതിയാണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ. നിങ്ങള് എല്ലാ സന്തോഷവും അര്ഹിക്കുന്നുണ്ട്. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു, മിസ്സ് ചെയ്യുന്നു, വേഗം വരൂ" എന്നായിരുന്നു കണ്മണി കുറിച്ചത്.
റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുടെയും നടി മുക്തയുടെയും മകളാണ് കിയാര. സിനിമകളിലും കിയാര അഭിനയിച്ചിട്ടുണ്ട്. സോഷ്യല് മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന റീലുകള് പ്രേക്ഷകര് ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.
കിയാരയ്ക്കും റിമിയുടെ സഹോദരിയുടെ മക്കളായ കുട്ടിമണിക്കും കുട്ടാപ്പിക്കുമൊപ്പമുളള രസകരമായ നിമിഷങ്ങളും ചിത്രങ്ങളുമെല്ലാം റിമി സോഷ്യല് മീഡിയയില് പങ്കുവെക്കാറുണ്ട്. മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ റിമി, മീശമാധവനിലെ 'ചിങ്ങമാസം വന്നു ചേര്ന്നാല്' എന്ന ഗാനത്തിലൂടെയാണ് ആസ്വാദകരുടെ മനസ്സില് ഇടംനേടുന്നത്. പിന്നീട് നിരവധി മികച്ച ഗാനങ്ങള് റിമി സമ്മാനിച്ചു. സ്റ്റേജ് ഷോകളിലും താരം സജീവമാണ്.







Comments