
തിരുവനന്തപുരം: ചാര്ട്ടേഡ് വിമാനത്തിലുള്ള തന്റെ സ്വകാര്യ വിമാനയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. സര്ക്കാരിന് ഒരു പൈസ പോലും ചെലവില്ലെന്നും പരിചയക്കാരന്റെ സ്പോണ്സറിംഗ് ആണെന്നും ഇനിയും അവസരങ്ങള് ഉപയോഗിക്കുമെന്നും വാര്ത്താസമ്മേളനത്തില് പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രകളെയും മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ വാഹനയാത്രയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
തനിക്ക് മുമ്പ് ഇരുന്ന മുഖ്യമന്ത്രിമാരും സ്വകാര്യ വിമാനയാത്ര ചെയ്തിട്ടുണ്ട്. അതേസമയം ആര്ക്കെങ്കിലും വഴിവിട്ട പ്രവര്ത്തിക്കുന്ന സര്ക്കാരല്ല ഇത്. ഒരു മലയാളിയാണ് വിമാനം സ്പോണ്സര് ചെയ്തത്. പേര് വലിച്ചിഴയ്ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് വെളിപ്പെടുത്താത്തത്. കെ.എം.ഷാജിയെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിമാര് വിദേശയാത്ര നടത്തിയാല് ആകാശം ഇടിഞ്ഞുവീഴുമോ?.
വിദേശമലയാളികള് ടിക്കറ്റ് എടുത്തതില് എന്താണ് കുഴപ്പം. മന്ത്രിമാെര വിദേശയാത്രയ്ക്ക് പറഞ്ഞുവിട്ടത് താനാണ്. സര്ക്കാരിന് ഇക്കാര്യത്തില് ഒരു രൂപപോലും ചെലവില്ലെന്നും ഇനിയും ഈ രീതിയില് വിദേശയാത്ര നടത്തുമെന്നും പറഞ്ഞു. യാത്ര ഒരാള് സ്പോണ്സര് ചെയ്താല് എന്താണ് കുഴപ്പം. മുന് മന്ത്രിമാര് യാത്ര ചെയ്ത കണക്ക് പരിശോധിച്ചാല് തീരില്ലെന്നും പറഞ്ഞു. കെ.എം. ഷാജിയുടെ റേഞ്ച് റോവര് യാത്ര അനുമതിയോടെയാണ്. മുന് മന്ത്രിമാരും സ്വകാര്യ വാഹനം ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ട്. അതില് കുഴപ്പമൊന്നും ഇല്ല. ഷാജിയുടെ വാഹനം പഴയതാണെന്നും പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ വിമാനയാത്രയുടെ സ്പോണ്സര് ആരാണെന്ന് വെളിപ്പെടുത്താന് അദ്ദേഹം കൂട്ടാക്കിയില്ല. പണം മുടക്കിയത് ആരെന്ന് ഇവിടെ പറയേണ്ട സാഹചര്യമില്ലെന്നും ഖജനാവിന് നഷ്ടമുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും പറഞ്ഞു. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഹെലികോപ്റ്റര് കരാര് കഴിഞ്ഞു. ചിപ്സണുമായുള്ള കരാര് തീര്ന്നെന്നും വി.ഡി. സതീശന് വ്യക്തമാക്കി.







Comments