
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്ഡിലേക്ക്. പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗത്തില് നിയന്ത്രണം പാലിക്കാന് നിര്ദേശം നല്കി കെഎസ്ഇബി. വാട്ടർ ഹീറ്റർ ഇൻഡക്ഷൻ കുക്കർ വാഷിങ് മെഷീൻ പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റണമെന്നും നിർദേശം.
സര്ക്കാര് ഓഫീസുകളില് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും നിര്ദേശമുണ്ട്. എസിയുടെ താപനില 25 ഡിഗ്രി സെല്ഷ്യസിന് മുകളിലായിരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനവും ഒഴിവാക്കണമെന്നും നിര്ദ്ദേശമുണ്ട്. അതോറിറ്റിയുടെ പമ്പിങ് പ്രവര്ത്തനങ്ങള് പകല് സമയത്ത് മാത്രമേ നടത്താവൂ എന്നും ഊര്ജ്ജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള് പ്രവര്ത്തനങ്ങള് പകല്സമയത്ത് ആക്കണമെന്നും ഉത്തരവില് പറയുന്നു.
അടുത്തമാസം 31 വരെ വൈദ്യുതി ലഭ്യമാകുന്ന രീതിയിലാണ് കരാർ. ഒരു യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. എല് നിനോ പ്രതിഭാസത്തെ തുടര്ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്ന്ന നിലയില് തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്ന്ന നിലയില് തന്നെ തുടരുകയാണെന്നും മുന്കാലങ്ങളിലെ സെപ്തംബര് മാസത്തെ ഡിമാന്ഡില് നിന്നും ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കിയിരുന്നു.വേ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് ഇന്നുമുതൽ 200 മെഗാ വാട്ട് വൈദ്യുതി കൂടി ലഭിച്ചു തുടങ്ങുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകീട്ട് ആറുമണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ആയിരിക്കും വൈദ്യുതി ലഭ്യമാകുക.







Comments