
കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴ ആരംഭിച്ചത്. പ്രധാനമായും മലയോര മേഖലകളിലാണ് കനത്ത മഴ അനുഭവപ്പെടുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിലവിലെ കാലാവസ്ഥാ മോഡലുകളുടെ സൂചന. പ്രത്യേകിച്ച് ജില്ലകളിലെ മലയോര മേഖലകളിൽ ഇന്ന് രാത്രി അതീവ ജാഗ്രത വേണം.
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾക്ക് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്തണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കണമെന്നും നിർദേശമുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര റോഡുകളിൽ ഇന്ന് രാത്രി പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദേശിക്കുന്നു.







Comments