എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്ക് ഐ.ഐ.എം കോഴിക്കോട്(ഐ.ഐ.എം.കെ) അപേക്ഷ ക്ഷണിച്ചു. ജോലിയില് ഏര്പ്പെട്ടിരിക്കുന്ന പ്ര?ഫഷണലുകള്ക്കു വേണ്ടിയുള്ളതാണു പ്രോഗ്രാം. വിജയകരമായി പ്രോഗ്രാം പൂര്ത്തിയാക്കുന്നവര്ക്ക് ഐ.ഐ.എമ്മിന്റെ എം.ബി.എ ബിരുദം ലഭിക്കും.
പ്രോഗ്രാമിന്റെ ഘടന:
രണ്ടുവര്ഷത്തെ ഹൈബ്രിഡ് ബിരുദ പ്രോഗ്രാമാണ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം. പ്ര?ഫഷണലുകള്ക്ക് തങ്ങളുടെ ജോലി തുടര്ന്നുകൊണ്ടുതന്നെ പ്രോഗ്രാം പൂര്ത്തിയാക്കാന് ഐ.ഐ.എം.കെയിലെ ഈ പഠനരീതി അവസരം നല്കുന്നു. ക്യാമ്പസ് അധിഷ്ഠിതക്ല ാസുകള്ക്കൊപ്പം ഓണ്ലൈന്ക്ല ാസുകളും ഇതില് ഉള്പ്പെടും.
യോഗ്യത:
1. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയത്തിലോ കുറഞ്ഞത് 50 ശതമാനം മാര്ക്കോടെ നേടിയ ബിരുദം. സി.എ, ഐ.സി.ഡബ്ല്യു.എ, സി.എസ് തുടങ്ങിയ പ്ര?ഫഷണല് യോഗ്യതകളുള്ളവര്ക്കും അപേക്ഷിക്കാം.
3. കുറഞ്ഞത് മൂന്നു വര്ഷത്തെ മാനേജീരിയല് അല്ലെങ്കില് പ്ര?ഫഷണല് തൊഴില് പരിചയം.
4. കഴിഞ്ഞ മൂന്നു വര്ഷത്തിനുള്ളില് ങ്കക്കസ്സ / ട്ട"ഞ്ഞ / ട്ടപ്പക്കസ്സ തുടങ്ങിയ പരീക്ഷകളില് നേടിയ സാധുവായ സ്കോര്. അല്ലെങ്കില് ഐ.ഐ.എം കോഴിക്കോട് നടത്തുന്ന എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിലെ സാധുവായ സ്കോര്.
അപേക്ഷിക്കേണ്ട വിധം:
ഓണ്ലൈനായി 2026 സെപ്റ്റംബര് 30-നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 2000 രൂപ.
തെരഞ്ഞെടുക്കുന്ന രീതി:
രണ്ടു ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഐ.ഐ.എം കോഴിക്കോട് പിന്തുടരുന്നത്. ആദ്യഘട്ടം ഒക്ടോബര് 4-ന് നടത്തുന്ന എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാണ്. കഴിഞ്ഞ മൂന്നു വര്ഷത്തിനുള്ളില് ങ്കക്കസ്സ / ട്ട"ഞ്ഞ / ട്ടപ്പക്കസ്സതുടങ്ങിയ പരീക്ഷകളില് സാധുവായ സ്കോര് നേടാത്തവര് ഈ ടെസ്റ്റില് പങ്കെടുക്കണം. ഇതിനുശേഷം ഒക്ടോബര് 10-ന് വ്യക്തിഗത അഭിമുഖം നടക്കും. എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അപേക്ഷകരുടെ അഭിരുചി, യുക്തിചിന്താശേഷി എന്നിവ വിലയിരുത്തുമ്പോള്, വ്യക്തിഗത അഭിമുഖം അവരുടെ മാനേജീരിയല് യോഗ്യത പരിശോധിക്കുന്നു. ടെസ്റ്റിന്റെയും വ്യക്തിഗത അഭിമുഖത്തിന്റെയും വിശദാംശങ്ങള് ഇന്സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില് ലഭിക്കും.
കൂടുതല് വിവരങ്ങള്ക്ക്
ടെലിഫോണ്: 0495-2809418
ന്ഥ







Comments