
ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂര് (ഐ.ഐ.എം.ബി) ഇന്ഡിപെന്ഡന്റ് ഡയറക്ടര് സര്ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വതന്ത്ര ഡയറക്ടര്മാരെ അവരുടെ പങ്ക്, ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് അറിവും പ്രായോഗിക ഉള്ക്കാഴ്ചകളും നേടാനും ഭരണം, നിയമം, നിയന്ത്രണം എന്നിവയെക്കുറിച്ച് വിമര്ശനാത്മക വീക്ഷണം നേടാനും പ്രാപ്തരാക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം.
കോഴ്സിന്റെ പ്രത്യേകത:
കോര്പ്പറേറ്റ് ഭരണത്തിന്റെ യഥാര്ഥ ലോകം എങ്ങനെ പ്രവര്ത്തിക്കുന്നു എന്നതിനെക്കുറിച്ചും ഒരു സ്വതന്ത്ര ഡയറക്ടറുടെ നിലവിലുള്ളതും ഉയര്ന്നുവരുന്നതുമായ പങ്കിനെക്കുറിച്ചും ഇന്ഡിപെന്ഡന്റ് ഡയറക്ടര്മാരുടെ സര്ട്ടിഫിക്കറ്റ് പ്രോഗ്രാം വിശദീകരിക്കുന്നു. പ്രായോഗിക ഉള്ക്കാഴ്ചകളെയും അക്കാദമിക് ധാരണയെയും അടിസ്ഥാനമാക്കി സ്വതന്ത്ര ഡയറക്ടറുടെ റോളുകളെയും പെരുമാറ്റത്തെയും കുറിച്ച് അന്വേഷിക്കാനുള്ള ആശയപരമായ മാതൃകകളും ഈ കോഴ്സ് നല്കും. സമകാലിക കോര്പ്പറേറ്റ് ഭരണ നയങ്ങളുടെയും ഘടനകളുടെയും പശ്ചാത്തലത്തില്, കമ്പനി നിയമം, നിയന്ത്രണ രീതി, കമ്പനി മാനേജ്മെന്റ്, ദിശ എന്നിവയെക്കുറിച്ചുള്ള സംയോജിത വീക്ഷണം നല്കുന്ന കോര്പ്പറേറ്റ് ഭരണത്തിന്റെ വികസനവും കോഴ്സ് പരിശോധിക്കുന്നു. ഭരണസ്വഭാവത്തെയും
ഗുണകരമായ ഫലങ്ങളെയും കുറിച്ചുള്ള വിശദീകരണങ്ങള് താരതമ്യം ചെയ്യുന്നതിന് സമീപകാലത്തെയും ചരിത്രപരവുമായ നിരവധി ഉദാഹരണങ്ങളും കേസ് പഠനങ്ങളും കോഴ്സ് വാഗ്ദാനം ചെയ്യുന്നു.
സിലബസ്:
1. കോര്പ്പറേറ്റ് ഗവേര്ണന്സ് ആന്ഡ് മാനേജ്മന്റ്. 2. സ്ട്രാറ്റജി ആന്ഡ് പെര്ഫോമന്സ്. 3. റിസ്ക് മാനേജ്മെന്റ്, ഇന്റേണല് കണ്ട്രോള് ആന്ഡ് അഷുറന്സ് . 4. ഇന്ഫര്മേഷന് കമ്യൂണിക്കേഷന്. 5. റോള് ഓഫ് എക്സിക്യൂട്ടീവ് ആന്ഡ് ഇന്ഡിപെന്ഡന്റ് ഡയറക്ടേഴ്സ്. 6. ഡയറക്ടര് റെസ്പോണ്സിബിലിറ്റി. 7. ഫിനാന്ഷ്യല് അക്യൂമെന് ഫോര് ഡയറക്ടേഴ്സ്. 8. കോര്പ്പറേറ്റ് എക്സലന്സ് ത്രൂ കോണ്ട്രിബ്യൂഷന്. 9. കോര്പ്പറേറ്റ് ലോ. 10. റെസ്പോണ്സിബിള് ബിസിനസ്. 11. സൈബര് സെക്യൂരിറ്റി ആന്ഡ് റിസ്ക് മാനേജ്മെന്റ്.
അപേക്ഷാ നടപടിക്രമം:
അപേക്ഷകര് ഓണ്ലൈനായി ഒക്ടോബര് 6-നകം അപേക്ഷിക്കണം.
അധ്യാപന രീതി:
പ്രഭാഷണങ്ങള്, ചര്ച്ചകള്, പ്രോജക്ട് പ്രവര്ത്തനങ്ങള്, അസൈന്മെന്റുകള് എന്നിവയുടെ ഉചിതമായ സംയോജനമായിരിക്കും അധ്യാപനരീതി. പ്ര?ഫഷണലുകള്ക്ക് തങ്ങളുടെ ജോലി തുടര്ന്നുകൊണ്ടുതന്നെ പ്രോഗ്രാം പൂര്ത്തിയാക്കാന് ഐ.ഐ.എം ബാംഗ്ലൂരിലെ ഹൈബ്രിഡ് പഠനരീതി അവസരമൊരുക്കുന്നു. ക്യാമ്പസ് അധിഷ്ഠിതക്ല ാസുകള്ക്കൊപ്പം ഓണ്ലൈന്ക്ല ാസുകളും ഇതില് ഉള്പ്പെടുന്നു.
കൂടുതല്
വിവരങ്ങള്ക്ക്
ടെലിഫോണ്: +91 8951974078
ദ്ധ






Comments