
എക്സിക്യൂട്ടീവ് എം.ബി.എ. ഇന് എനര്ജി മാനേജ്മെന്റ് (2026-28 ബാച്ച്) പ്രോഗ്രാമിലേക്ക് ഐ.ഐ.എം. നാഗ്പൂര് അപേക്ഷ ക്ഷണിച്ചു. ജോലിയില് ഏര്പ്പെട്ടിരിക്കുന്ന പ്ര?ഫഷണലുകള്ക്കു വേണ്ടിയുള്ളതാണു പ്രോഗ്രാം.
പ്രോഗ്രാമിന്റെ ഘടന:
രണ്ടുവര്ഷത്തെ ഹൈബ്രിഡ് ബിരുദ പ്രോഗ്രാമാണ് ഇ.എം.ബി.എ ഇന് എനര്ജി മാനേജ്മെന്റ്. എട്ട് അക്കാദമിക് ടേമുകളായി ഇതിനെ തിരിച്ചിരിക്കുന്നു. 810 മണിക്കൂര് നീളുന്ന പഠനപ്രക്രിയയിലൂടെ 81 ക്രെഡിറ്റുകള് ഇതില് ഉള്പ്പെടുന്നു. പ്ര?ഫഷണലുകള്ക്ക് തങ്ങളുടെ ജോലി തുടര്ന്നുകൊണ്ടുതന്നെ പ്രോഗ്രാം പൂര്ത്തിയാക്കാന് ഈ ഹൈബ്രിഡ് പഠനരീതി അവസരമൊരുക്കുന്നു. ക്യാമ്പസ് അധിഷ്ഠിതക്ല ാസുകള്ക്കൊപ്പം ഓണ്ലൈന്ക്ല ാസുകളും ഉള്പ്പെടുന്നതാണിത്. ഐ. ഐ.എം നാഗ്പുരിലെയും നാഷണല് പവര് ട്രെയിനിങ് ഇന്സ്റ്റിട്യൂട്ടിലെയും അധ്യാപകര് സംയുക്തമായാണ് കോഴ്സുകള് കൈകാര്യം ചെയ്യുന്നത്. ഊര്ജനയം, പവര് മാര്ക്കറ്റുകള്, ധനകാര്യം തുടങ്ങിയ വിഷയങ്ങള് പാഠ്യപദ്ധതിയില്പ്പെടുന്നു.
യോഗ്യത:
1. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധമായ വിഷയത്തിലോ കുറഞ്ഞത് 50 ശതമാനം മാര്ക്കോടെ നേടിയ ബിരുദം. സി.എ, ഐ.സി.ഡബ്ലൂ.എ, സി.എസ് തുടങ്ങിയ പ്ര?ഫഷണല് യോഗ്യതകളുള്ളവര്ക്കും അപേക്ഷിക്കാം.
2. കുറഞ്ഞത് മൂന്നു വര്ഷത്തെ മാനേജീരിയല് അല്ലെങ്കില് പ്ര?ഫഷണല് തൊഴില് പരിചയം.
അപേക്ഷിക്കേണ്ട വിധം:
അപേക്ഷകര് ഓണ്ലൈനായി 2026 സെപ്റ്റംബര് 27-നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 2000 രൂപ.
അപേക്ഷിക്കാനുള്ള വെബ്സൈറ്റ്:
ന്ധന്ധണ്മന്ഥ:/ന്റണ്ഡ്രദ്ധന്ഥന്ഥദ്ധഗ്നന്ഥ.ദ്ധദ്ധണ്ഡന്റദ്ദണ്മഗ്മത്സ.ന്റ്യ.ദ്ധ/നുറ്റണ്ഡ്വന്റനുണ്ഡ/ഗ്നദ്ദദ്ധ
തെരഞ്ഞെടുക്കുന്ന രീതി:
രണ്ടുഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഐ.ഐ.എം നാഗ്പുര് പിന്തുടരുന്നത്. ആദ്യഘട്ടം ഐ.ഐ.എം നാഗ്പൂര് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാണ്. ഇത് 2026 ഒക്ടോബര് 4-ന് നടക്കും. ഇതിനുശേഷം ഒക്ടോബര് 11-ന് വ്യക്തിഗത അഭിമുഖം ഉണ്ടായിരിക്കും. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അപേക്ഷകരുടെ അഭിരുചിയും യുക്തിചിന്താശേഷിയും വിലയിരുത്തുമ്പോള്, വ്യക്തിഗത അഭിമുഖം അവരുടെ മാനേജീരിയല് യോഗ്യത പരിശോധിക്കുന്നു. ആപ്റ്റിട്യൂഡ് ടെസ്റ്റ് കഴിഞ്ഞ് ഏകദേശം ഒരാഴ്ചയ്ക്കുള്ളില് അഭിമുഖത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും വിശദാംശങ്ങള് ഇന്സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റില് ലഭിക്കും.
കൂടുതല് വിവരങ്ങള്ക്ക്
ടെലിഫോണ്: 0712 2870315






Comments