
ഇടുക്കി: മാധ്യമങ്ങളോട് ചിരിച്ചു സംസാരിച്ചിരുന്ന മുഖ്യമന്ത്രിയുടെ സമീപനം പാടേ മാറിയിരിക്കുന്നു. ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോൾ ചോദ്യങ്ങളുമായെത്തിയ മാധ്യമങ്ങളോട് വി ഡി സതീശൻ കയർത്തു സംസാരിച്ചു. ഞാൻ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തുടർന്ന് മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിനോട് പറയുകയും ചെയ്തു.
സിഎംആര്എല് എംഡി ശശിധരന് കര്ത്തയില് നിന്ന് പണം വാങ്ങിയെന്ന ഷോണ് ജോര്ജിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമങ്ങള് ആവര്ത്തിച്ച് ചോദിച്ചിട്ടും യാതൊന്നും പ്രതികരിക്കാന് മുഖ്യമന്ത്രി തയ്യാറായില്ല. താന് ആളുകളില് നിന്ന് പരാതികള് സ്വീകരിക്കട്ടേയെന്നും നിങ്ങള് മാറിനില്ക്കണം എന്നും വി ഡി സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയടക്കമുള്ള കാര്യങ്ങൾ വിവാദത്തിലായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇനി ബുധനാഴ്ച മാത്രമേ വിമാനയാത്രാ വിവാദത്തിൽ പ്രതികരണമുണ്ടാകൂ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞിരുന്നു. തനിക്ക് വിമാനം അറേഞ്ചുചെയ്ത് തന്നത് മലയാളി ആണെന്നും അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സുതാര്യമല്ലാത്ത നടപടിക്കെതിരെ പാർട്ടിക്കുള്ളിലും വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. കര്ണാടകയിലെ കോണ്ഗ്രസ് നേതാവ്, മലയാളിയായ കെ.ജെ ജോര്ജ്ജിന്റെ കുടുംബത്തിന്റെ കമ്പനിയായ കേളചന്ദ്രയുടെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്രചെയ്തത്. എന്നാൽ ഇതിനു ചെലവായ 19.88 ലക്ഷം രൂപ ആരാണ് നൽകുന്നതെന്നാണ് ചോദ്യമുയരുന്നത്.
പ്രതിപക്ഷം ഇതേക്കുറിച്ച് രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. മുതലാളിമാരെ ഉപയോഗിച്ച് കേരളം ഭരിക്കാമെന്ന ധാർഷ്ട്യമാണ് മുഖ്യമന്ത്രിക്ക് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിച്ചത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമങ്ങൾക്ക് നാണമില്ലേ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം മാധ്യമങ്ങൾക്കും കടുത്ത അതൃപ്തിയുണ്ടാക്കി.







Comments