
തിരുവനന്തപുരം: വിമാനയാത്രാ വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ.സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണെന്നും, ഇല്ലാത്ത പണം ചെലവാക്കേണ്ട എന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിക്കാണുമെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്താറുണ്ടെന്നും, ഇതിനെ എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. യാത്രയ്ക്കായി സർക്കാരോ പാർട്ടിയോ പണം ചെലവാക്കുന്നില്ലല്ലോ എന്നും തരൂർ ചൂണ്ടിക്കാട്ടി.ഒരു മുഖ്യമന്ത്രിക്ക് നമ്മൾ കൂടുതൽ സൗകര്യങ്ങളൊന്നും കൊടുക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വല്ല ആവശ്യവും വരുമ്പോൾ പെട്ടെന്ന് എന്തെങ്കിലും സൗകര്യം നൽകിയാൽ അതിൽ പരാതി പറയുന്ന രീതി അന്യായമായി തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇടുക്കിയില് മാധ്യമങ്ങളോട് കയര്ത്ത് മുഖ്യമന്ത്രി വി ഡി സതീശന്. ഇടുക്കി കളക്ട്രേറ്റിലെ ഉന്നതതല യോഗത്തിന് ശേഷം പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങള് പ്രതികരണം തേടിയപ്പോഴായിരുന്നു മുഖ്യമന്ത്രി ക്ഷുഭിതനായത്. 'ഞാന് നിങ്ങളെ കാണുന്നില്ല' എന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ആവര്ത്തിച്ച് പറഞ്ഞു.







Comments