
കോഴിക്കോട്: ശക്തമായ പ്രതിഷേധം ഉയര്ന്ന സാഹചര്യത്തില് പീഡനവിവാദത്തില് കുടുങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തേക്കില്ല. വിവാദനായകന് ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ആഭ്യന്തര വകുപ്പ് മരവിപ്പിച്ചു.
പീഡനക്കേസില് മൊഴി ലഭിച്ച സാഹചര്യത്തില് ഉമേഷിനെ സസ്പെന്ഡ് ചെയ്തിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് റിപ്പോര്ട്ട് ചെയ്യാനായിരുന്നു പുതിയ നിര്ദേശവും നല്കിയിരുന്നു. വിവരം പുറത്തുവന്നതോടെ കോഴിക്കോട്ടെ കോണ്ഗ്രസില് പ്രതിഷേധം ശക്തമായിരുന്നു. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ ഇന്നലെ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്കുമാര് അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതോടെയാണ് തീരുമാനം മരവിപ്പിച്ചത്.
അനാശാസ്യത്തിന് റെയ്ഡ് ചെയ്ത് പിടികൂടിയ യുവതിയെ കേസില് നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും നാലു യുവാക്കളില് നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം. ഔദ്യോഗിക ക്വാര്ട്ടേഴ്സില് ജീവനൊടുക്കിയ ചെര്പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഉമേഷിനെതിരായ ആരോപണം ഉണ്ടായിരുന്നത്.
കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ ആരോപണങ്ങള് ശരിവച്ച് ഉമേഷിനെതിരെ യുവതി പാലക്കാട് പൊലീസിന് മൊഴി നല്കുകയായിരുന്നു. ചേവായൂര് ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയില് അടക്കം ഡിവൈഎസ്പി ഉമേഷിനെതിരെ ജില്ലയിലെ കോണ്ഗ്രസ് നേതാക്കള് രംഗത്തെത്തിയിരുന്നു.







Comments