
മകള് ഓം പരമാത്മയെ താലോലിക്കുന്ന സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും വീഡിയോ പങ്കുവെച്ച് ഗായകന് വിജയ് മാധവ്. ഇരുവര്ക്കുമൊപ്പം മാധവ് സുരേഷിനെയും വീഡിയോയില് കാണാം. രാധികയുടെ കൈയില് ഇരിക്കുന്ന കുഞ്ഞിനെ മാധവ് കൊഞ്ചിക്കുന്നതും കാണാം.
‘സ്നേഹമെന്ന ഭ്രാന്തിലെ ഏറ്റവും മനോഹരമായ ഭാഗം‘ എന്ന അടിക്കുറിപ്പോടെയാണ് വിജയ് മാധവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിജയ് മാധവിന്റെ യും നടി ദേവികയുടെയും ഇളയ മകളാണ് ഓം പരമാത്മ. ഓം ബേബിയെ കൂടാതെ ആത്മജ എന്ന ഒരു മകന് കൂടി ഈ ദമ്പതികള്ക്കുണ്ട്.







Comments