
മാരാമണ്: പ്രണയത്തില് നിന്നും പിന്മാറിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മാരാമണില് റിസോര്ട്ട് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില് പ്രതി. മാരാമണ് ഹോട്ടല് ആന്ഡ് റിസോര്ട്ട് ബാറില് ജോലി ചെയ്തിരുന്ന കുളത്തൂപ്പുഴ സ്വദേശി ദില്ഷ(20) മരിച്ച സംഭവത്തില് കോഴഞ്ചേരി കീഴൂകര സജി വെണ്ണപ്ര പാറയില് സജിയുടെ മകന് ജിത്തു (28) ആണ് പിടിയിലായത്.
ദില്ഷയ്ക്ക് മറ്റാരോടോ പ്രണയമുണ്ട് എന്ന സംശയത്തിലായിരുന്നു കൊലപാതകം. ദില്ഷയുടെ സിമ്മില് നിന്നും മറ്റു പല ആളുകളിലേക്കും സന്ദേശം പോയിരുന്നു. ഇത് തനിക്ക് മനസ്സിലായി സംശയം തോന്നിയെന്നുമാണ് പ്രതി പ്രാഥമിക ചോദ്യം ചെയ്യലില് പ്രതികരിച്ചിരിക്കുന്നത്. ജില്ഷയുടെ കുടുംബാംഗങ്ങള്ക്ക് തങ്ങളുടെ ബന്ധം അറിയാമായിരുന്നു എന്നും ഇയാള് പറഞ്ഞു.
തന്നെ ഒരാള് ശല്യം ചെയ്യുന്നതായി ദില്ഷ പിതാവിനോടും പറഞ്ഞിരുന്നു. എന്നാല് ഇക്കാര്യം ഇദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. പിതാവ് കൊലപാതകത്തിന് ശേഷമാണ് ഈ വിവരം പറഞ്ഞത്. ദില്ഷ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിര്വശത്ത് കോഫി ഷോപ്പ് നടത്തിപ്പുകാരനാണ് പ്രതി. ഇവിടെ വെച്ചാണ് പ്രതി ജിത്തു ദില്ഷയുമായി പരിചയപ്പെടുന്നത്. പ്രതിയെ ഉച്ചയോടെ േകാടതിയില് ഹാജരാക്കും.
സംഭവം സിസിടിവി ദൃശ്യങ്ങളില് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. രണ്ടു ജീവനക്കാര് ദൃക്സാക്ഷികളുമാണ്. ദില്ഷ കഴിഞ്ഞ 11 നാണ് റിസപ്ഷനില് ട്രെയിനിയായി ജോലിക്ക് എത്തുന്നത്. തിരുവല്ല- പത്തനംതിട്ട സംസ്ഥാന പാതയില് ചെട്ടിമുക്കിനും മരാമണ്ണിനും മധ്യേ പ്രവര്ത്തിക്കുന്ന റിസോര്ട്ടില് ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ മാസമാദ്യം ഇവിടെ ജോലിക്കാരിയായ ചേര്ന്ന ദില്ഷയെ കാണാന് റിസപ്ഷനില് ജിത്തു എത്തി. ഏറെ നേരം ഇവിടെ നിന്ന് സംസാരിച്ച ശേഷം ഇരുവരും റിസോര്ട്ട് വളപ്പിലെ മരച്ചുവട്ടിലേക്ക് പോയി.
ഇവിടെയും ഇവര് തമ്മില് സംസാരിക്കുന്നതിനിടെ പോക്കറ്റില് കരുതിയിരുന്ന പേനാക്കത്തി ഉപയോഗിച്ച് ദില്ഷയുടെ കഴുത്തില് തുടര്ച്ചയായി കുത്തുകയായിരുന്നു. അഞ്ചിലധികം കുത്തുകള് ഉണ്ടെന്നാണ് കണ്ടെത്തല്. റിസോര്ട്ട് ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തിയപ്പോള് രക്തത്തില് കുളിച്ച യുവതിയെയാണ് കണ്ടത്. ഉടന് തന്നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാന് ശ്രമിച്ച യുവാവിനെ തടഞ്ഞു വയ്ക്കുകയും മരത്തില് കെട്ടിയിടുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ കോയിപ്പുറം പോലീസ് ഇയാളെ കസ്റ്റഡിയില് എടുത്തു.







Comments