
നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് ഗായിക സിതാര കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ച ഹൃദ്യമായ വരികൾ ആരാധകരുടെ ശ്രദ്ധ നേടുന്നു. സ്കൂൾ കാലം മുതൽ താൻ ആരാധിക്കുന്ന താരത്തിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് സിതാര ആരാധകരുമായി പങ്കുവെച്ചത്.
തന്റെ കരിയറിൽ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾക്കായി നിരവധി ഗാനങ്ങൾ ആലപിക്കാൻ സാധിച്ചതും, ഒടുവിൽ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിടാൻ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ നിമിഷമാണെന്ന് സിതാര കുറിച്ചു. മറ്റുള്ളവരോട് പെരുമാറുന്ന രീതിയിലൂടെയാണ് യഥാർത്ഥ ബഹുമാനം നേടിയെടുക്കുന്നത് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് കുഞ്ചാക്കോ ബോബനുമായുള്ള ഈ കൂടിക്കാഴ്ചയെന്നും സിതാര തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.
‘സ്കൂൾ കാലം മുതൽ ഒരു ആരാധകയായിരുന്നത് മുതൽ, അദ്ദേഹത്തിന്റെ സിനിമകൾക്കായി നിരവധി ഗാനങ്ങൾ ആലപിക്കുകയും, ഒടുവിൽ അദ്ദേഹത്തോടൊപ്പം ഒരു വേദി പങ്കിടുകയും ചെയ്തത്... ഇത് ശരിക്കും വളരെ പ്രത്യേകതയുള്ളതായി തോന്നി. വർഷങ്ങളായി ഞാൻ ആരാധിച്ച ആ താരത്തിനപ്പുറം, അദ്ദേഹം എത്രമാത്രം ഊഷ്മളവും വിനീതവുമായ ഒരു നല്ല മനുഷ്യനാണെന്നതാണ് എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നത്. നമ്മൾ ആളുകളോട് പെരുമാറുന്ന രീതിയിലൂടെയാണ് യഥാർത്ഥ ബഹുമാനം നേടിയെടുക്കുന്നത് എന്ന മനോഹരമായ ഓർമ്മപ്പെടുത്തൽ കൂടിയാണിത്’ എന്നായിരുന്നു സിതാരയുടെ വാക്കുകള്.
താരത്തിന്റെ ലളിതമായ പെരുമാറ്റത്തെയും വ്യക്തിത്വത്തെയും പ്രശംസിച്ചുകൊണ്ടുള്ള ഗായികയുടെ ഈ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.







Comments