
ദുബായ്: ഇസ്രായേലി പൗരന്മാര് യാത്രക്കാരായ ഫ്ളൈ ദുബായ് വിമാനം അടിയന്തിര സാഹചര്യം കാണിച്ച് തിരിച്ചുവിട്ടത് ആശങ്കയാകുന്നു. 174 യാത്രക്കാരുമായി ദുബായില് നിന്നും ടെല് അവീവിലേക്ക് പോയ വിമാനം സൗദി അറേബ്യയ്ക്ക് മുകളില് വെച്ചാണ് തിരിച്ചുവിട്ടു. വിമാനം സാങ്കേതിക തകരാര് മൂലമാണോ അതോ മറ്റെന്തെങ്കിലും പ്രശ്നമാണോ എന്ന സംശയം ഉയര്ന്നിരിക്കുകയാണ്.
ഫ്ലൈദുബായ് ബോയിംഗ് 737 മാക്സ് വിമാനം വടക്കന് സൗദി അറേബ്യയ്ക്ക് മുകളില് വെച്ചാണ് തിരിച്ചുപറന്നത്. ഫ്ലൈറ്റ്റഡാര്24 പങ്കുവെച്ച ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്രായേലിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന വിമാനത്തിന്റെ പാത പെട്ടെന്ന് മാറുകയായിരുന്നു. വടക്കന് സൗദി അറേബ്യയ്ക്ക് മുകളില് വെച്ച് വിമാനം ലക്ഷ്യസ്ഥാനത്ത് നിന്ന് തിരിച്ചുപോകുന്നതായിട്ടാണ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത്. സാങ്കേതിക തകരാറാണെന്നും സംശയമുണ്ട്.
ഇസ്രായേല് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടിയന്തര ചര്ച്ച നടത്തിയതായും വിവരമുണ്ട്് നിലവില് വിമാനം ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളില് കാണാനില്ല. സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപത്താണ് ഇത് അവസാനമായി ഫ്ലൈറ്റ് ട്രാക്കിംഗില് കണ്ടത്. ഇസ്രായേല് വ്യോമസേനയുടെ യുദ്ധവിമാനങ്ങള് ഫ്ളൈദുബായ് വിമാനത്തിന് പിന്നാലെ അയച്ചതായും റിപ്പോര്ട്ടുണ്ട്്.







Comments