
തൃശൂര് : തളിക്കുളം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് തോല്വിയില് എഎഐസിസി സെക്രട്ടറി ടി.എന് പ്രതാപനെതിരെ രൂക്ഷവിമര്ശനം. വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രൂക്ഷ വിമര്ശനവുമായി പ്രവര്ത്തകര് രംഗത്തെത്തിയത്.
സ്വന്തം പഞ്ചായത്ത് പോലും നോക്കാൻ കഴിവില്ലാത്ത അധികാരമോഹിയാണ് പ്രതാപൻ എന്നും വിമർശനം. തളിക്കുളം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.എൽഡിഎഫിലെ ഇ വി കൃഷ്ണഘോഷിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
തളിക്കുളം പഞ്ചായത്ത് ആര്യംപാടത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജി കൃഷ്ണ ഘോഷ് 29 വോട്ടിന് വിജയിച്ചു. കഴിഞ്ഞ തവണ അഞ്ച് വോട്ടിനായിരുന്നു വിജയം. ബിജെപിക്കാണ് രണ്ടാംസ്ഥാനം. ആർഎംപി- യുഡിഎഫ് സഖ്യം മൂന്നാം ആസ്ഥാനത്തായി.







Comments