
കൊല്ലം: കൊല്ലത്ത് കൊടിയേരി അനുസ്മരണത്തിന്റെ ഫ്ലെക്സ് വലിച്ചു കീറി SFI. യൂണിവേഴ്സിറ്റി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലത്ത് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഭവം. ജില്ലാ നേതാക്കൾ ഇടപെട്ട് ഫ്ലക്സ് നീക്കം ചെയ്തു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്ഷത്തില് കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എസ്എഫ്ഐ- യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ മ്യൂസിയം പോലീസ് രണ്ട് കേസുകളാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോടെ തലസ്ഥാനത്തുണ്ടായ സംഘര്ഷം തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്.
പോലീസും യൂത്ത് കോണ്ഗ്രസും സംയുക്തമായി ആക്രമിക്കുകയായിരുന്നു എന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റിലേക്കും ജില്ലാ പോലീസ് ആസ്ഥാനത്തേക്കും ഇന്ന് മാര്ച്ച് നടത്തും. സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്ച്ച് അലങ്കോലപ്പെടുത്താന് എസ്എഫ്ഐ ബോധപൂര്വ്വം അക്രമം അഴിച്ചുവിട്ടു എന്നാണ് യൂത്ത് കോണ്ഗ്രസിന്റെയും കെഎസ്യുവിന്റെയും ആരോപണം. സംഘര്ഷത്തില് നിരവധി എസ്എഫ്ഐ, കെഎസ്യു പ്രവര്ത്തകര്ക്ക് പരിക്കേറ്റിട്ടുണ്ട്.







Comments