
വാഷിംഗ്ടൺ: ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ അട്ടിമറി നടത്താൻ ശ്രമിച്ചത് ഇറാൻ ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് സൂചന നൽകുന്നു. ഇന്ത്യൻ പൈലറ്റിനെ ആക്രമിച്ച സംഭവത്തിനു പിന്നിൽ ഇറാൻ ആണെന്ന് വ്യക്തമായാൽ അവർക്ക് കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് ഇറാനുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന്, തനിക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരം "അതെ" ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. എങ്കിലും ഇതുസംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണ്. അതേസമയം ഇക്കാര്യം ഉറപ്പിക്കാനുള്ള സമയമായിട്ടില്ല എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
ഫ്ലൈദുബായ് ആക്രമണകാരിയും ഇറാനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഏതെങ്കിലും ഉദ്യോഗസ്ഥർ തനിക്ക് വിവരം നൽകിയിട്ടുണ്ടോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ട്രംപിനോട് ചോദിച്ചു. തന്റെ ടീം ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മറുപടി നൽകി. ആ വ്യക്തിയെ ഐ.ആർ.ജി.സി (IRGC) വിമാനത്തിൽ കയറ്റിവിട്ടതാണോ അതോ വിമാനം തകർക്കാൻ തീരുമാനിക്കുന്നതിന് മുൻപ് മറ്റേതെങ്കിലും വിധത്തിൽ തീവ്രവാദവൽക്കരിക്കപ്പെട്ടതാണോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു. "അങ്ങനെയാകാം, അതെ," എന്നായിരുന്നു ട്രംപ് മറുപടി നൽകിയത്.
കത്തി ആക്രമണത്തെ ചെറുക്കുകയും കോക്പിറ്റ് വാതിൽ തുറന്ന് സഹായത്തിനായി വിളിക്കുകയും ചെയ്ത് വിമാനം തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ഛർ ഒരു "ഹീറോ" ആണെന്ന് വിശേഷിപ്പിച്ചതിനു പിന്നാലെയാണ് ഇറാനെ ബന്ധിപ്പിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളെ അനുകൂലിച്ച് ട്രംപ് മറുപടി നൽകിയത്.







Comments