
തൃശൂര്: വാടാനപ്പള്ളി ഫസല് നഗര് കടപ്പുറത്ത് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. 40 വയസ്സുകാരന് സലാം ആണ് മരിച്ചത്. മരണം കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാര് കടപ്പുറത്ത് മൃതദേഹം കണ്ടത്. മരണപ്പെട്ട സലാം സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ടയാണ്.
സലാമും ഒരു സുഹൃത്തുമായി ഇന്നലെ അടിപിടി ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശരീരത്തില് കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളും ഉണ്ട്.
സലാമിനെതിരെ 23 കേസുകള് നിലവിലുണ്ട്. മരണം കൊലപാതകമെന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്ട്ടത്തിനുശേഷം മരണകാരണം സംബന്ധിച്ച് കൂടുതല് വ്യക്തത വരും. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി തുടര്നടപടികള് സ്വീകരിച്ചു.







Comments