
പത്തനംതിട്ട: സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തർക്കം രൂക്ഷമായതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താനായില്ല. കെയു ജെനീഷ് കുമാർ എംഎൽഎ സെക്രട്ടറിയേറ്റിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജെനീഷിനെ വെട്ടാൻ മറ്റൊരു പേരുമായി എതിർചേരി ഇറങ്ങുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ഒഴിവ് സമ്മേളന ശേഷം നികത്താമെന്ന് നേതൃത്വം തീരുമാനിച്ചു.
ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ഉള്ള ഒരാളെ കമ്മിറ്റിയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്ന് പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തീരുമാനമായി. കുറ്റപത്രത്തിൽ ഗൗരവം അനുസരിച്ച് ആയിരിക്കും എ പത്മകുമാറിനെതിരെയുള്ള പാർട്ടി നടപടി.
ചില ഏരിയ സെക്രട്ടറിമാരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കൾ പോലും ആക്കിയില്ല. പന്തളം ഏരിയ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് പ്രമാടം ഉൾപ്പെടെ ആറുപേരാണ് ക്ഷണിതാക്കൾ.സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നേതൃത്വത്തിന് വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പോയി ചോദിക്കെന്ന തിരഞ്ഞെടുപ്പ് സമയത്തെ പരമാർശങ്ങളും ശബരിമല സ്വർണക്കൊള്ളയിൽ എ പത്മകുമാറിനെതിരെ നടപടി വൈകിയതും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.







Comments