
ന്യൂഡല്ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില് രാഹുല് ഗാന്ധി ഉള്പ്പെടെയുള്ളവരെ കസ്റ്റഡിയില് എടുത്തതില് ഇന്ന് പ്രതിഷേധത്തിന് സാധ്യത. സംസ്ഥാന - ജില്ലാ - ബ്ലോക്ക് തലങ്ങളില് കോണ്ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.
ഇന്നലെ കോണ്ഗ്രസിന്റെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ചുകള് സംഘടിപ്പിച്ചിരുന്നു. അതേസമയം ഇന്നും രാജ്യതലസ്ഥാനം സംഘര്ഷഭരിതമാകും. രാവിലെ ഇന്ഡ്യാ നേതാക്കള് കൂടിയാലോചന നടത്തി സമര രീതി തീരുമാനിക്കും.
തുടര്ച്ചെയായി രണ്ടാം ദിവസത്തെ പ്രതിഷേധത്തിന് പിന്നാലെ ഇന്നലെ വൈകിട്ട് രാഹുല് ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള ഇന്ഡ്യ മുന്നണിയുടെ പ്രമുഖ നേതാക്കളെയും കസ്റ്റഡിയില് എടുത്തിരുന്നു.
പോലീസുകാര് അവരെ ബസുകളിലേക്ക് തള്ളിക്കയറ്റിയിരുന്നെങ്കിലും കോണ്ഗ്രസ് പ്രവര്ത്തകര് ബസുകളിലൊന്നിന്റെ ടയര് പഞ്ചറാക്കിയിരുന്നു. തുടര്ന്ന് രാഹുല് ഗാന്ധിയെ മറ്റൊരു ബസിലേക്ക് മാറ്റുകയും ബരാഖാംബ റോഡിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
മണിക്കൂറുകള്ക്ക് ശേഷം അദ്ദേഹത്തെ വിട്ടയച്ചു. കെ.സി. വേണുഗോപാല്, പവന് ഖേര, എ.എ. റഹീം, ശിവദാസന് എന്നിവരെയും വിട്ടയച്ചു. ഇന്ന് മമതാബാനര്ജിയും സമാജ്വാദി പാര്ട്ടിയും സമരത്തിന്റെ ഭാഗമാകും. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ എല്ലാ എം.പിമാരോടും ഡല്ഹിയില് തന്നെ തുടരാന് ആവശ്യപ്പെട്ടിട്ടുണ്ട്.







Comments