
തിരുവനന്തപുരം: കേരളത്തിലും എസ്ഐആര് വിഷയമെന്ന സിജെപി ആരോപണം തള്ളി കെപിസിസി അദ്ധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണിജോസഫ്. കേരളത്തില് നിയമസഭാ തെരഞ്ഞെടുപ്പില് ഉണ്ടായത് ശക്തമായ ഭരണവിരുദ്ധ വികാരമാണെന്നും കേരളത്തില് ഉയര്ന്നത് യുഡിഎഫിന് അനുകൂലമായ മനോഭാവമാണെന്നും പറഞ്ഞു.
എല്ഡിഎഫിന്റെ മൂന്ന് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. അതേസമയം ഇടതുപക്ഷത്തിന് യുഡിഎഫിന്റെ ഒരു സീറ്റുപോലും നേടാനായില്ലെന്നും സണ്ണിജോസഫ് ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രത്തില് എസ്ഐആറിന്റെ പേരില് നടക്കുന്ന പ്രതിഷേധങ്ങള് ന്യായമാണെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ടംഗങ്ങള് തന്നെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്ക്ക് എതിരേ രംഗത്ത് വന്ന സാഹചര്യത്തിലാണ് ആരോപണം കടുത്തിരിക്കുന്നത്. ഇക്കാര്യം പുറത്തുവിട്ടത് മാധ്യമങ്ങളാണ്. അവരെ സ്വാധീനിക്കാന് വലിയ ശ്രമം നടന്നു. സുപ്രീംകോടതിയുടെ ഓര്ഡര് എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന് ശ്രമിച്ചെന്നും അതിന്റെ പേരിലാണ് സമരമെന്നും സണ്ണിജോസഫ് പറഞ്ഞു.
കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് വോട്ടര് പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആര് കാരണമായെന്ന് നേരത്തേ കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) സ്ഥാപകന് അഭിജീത് ദീപ്കെയുടെ ആരോപിക്കുകയും കോണ്സ്ര് അതിനെ എതിര്ക്കുകയും ചെയ്തിരുന്നു. കേരളത്തില് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്ക്കാരിന്റെയും തമിഴ്നാട്ടില് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്ക്കാരിന്റെയും പരാജയം ആസൂത്രിതമാണെന്നായിരുന്നു അഭിജീത് ദീപ്കെയുടെ ആരോപിച്ചത്.
അതേസമയം കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ എസ്ഐആറുമായി ബന്ധിപ്പിക്കാനാകില്ലെന്നുമാണ് കോണ്ഗ്രസിന്റെ നിലപാട്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ എസ്ഐആറുമായി ബന്ധിപ്പിക്കുന്നത് യാഥാര്ഥ്യങ്ങളില്നിന്ന് ശ്രദ്ധതിരിക്കാനാണെന്നും ജനവിധിക്ക് പിന്നില് ഭരണവിരുദ്ധ വികാരമാണെന്നുമാണ് കോണ്ഗ്രസ് വാദം. സിജെപിയുടെ ആരോപണങ്ങള് ബിജെപിക്ക് രാഷ്ട്രീയമായി സഹായകരമാകുന്ന രീതിയിലുള്ളതാണെന്നും കോണ്ഗ്രസ് വിമര്ശിക്കുന്നു. അതേസമയം, വോട്ടര് പട്ടികയിലെ ക്രമക്കേടുകള് സംബന്ധിച്ച ആരോപണങ്ങള് ഉയര്ത്തി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ക്രമക്കേടുകള് നടന്നിട്ടുണ്ടെങ്കില് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യപ്പെട്ടത്.







Comments