
നയാഗ്ര വെളളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച്ചകള് ആരാധകരുമായി പങ്കുവെച്ച് പ്രിയ ഗായിക റിമി ടോമി. വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്ക്കൊപ്പം, ആ കാഴ്ച നേരിട്ട് കണ്ടനുഭവിച്ചതിന്റെ സന്തോഷവും റിമി സോഷ്യല് മീഡിയയിലൂടെ പങ്കുവെച്ചു.
നയാഗ്ര വെളച്ചാട്ടത്തിന് മുന്നില് നില്ക്കുന്ന വീഡിയോയാണ് റിമി പങ്കുവെച്ചിരിക്കുന്നത്. മഴവില്ലിന് പശ്ചാത്തലമായി നയാഗ്ര പതഞ്ഞൊഴുകുന്നത് വീഡിയോയില് കാണാം. ഈ ദൃശ്യഭംഗി കണ്ട് ആവേശത്തില് റിമി ആര്പ്പുവിളിക്കുന്നതും വീഡിയോയിലുണ്ട്.
' നയാഗ്ര വെളളച്ചാട്ടം, കാനഡ. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ചയ്ക്ക് തൊട്ടടുത്ത് നിന്ന്, പ്രകൃതിയുടെ കരുത്തും മുഖത്തുവീഴുന്ന നീര്കണങ്ങളും ചുറ്റുമുളള സൗന്ദര്യവും ആസ്വദിക്കുന്നു! ശരിക്കും ശ്വാസം നിലച്ചുപോകുന്നത്ര മനോഹരമായ ഒരനുഭവം; എന്നെന്നേക്കുമായി സൂക്ഷിച്ചുവയ്ക്കാന് പറ്റിയ മനോഹരമായ ഒരു ഓര്മ... ' വീഡിയോയില് റിമി പറഞ്ഞു. പിന്നാലെ നിരവധി പേര് വീഡിയോയ്ക്ക് കമന്റും ലൈക്കുമായി എത്തി.
സംഗീത പരിപാടിയുടെ ഭാഗമായാണ് റിമി ടോമി കാനഡയിലെത്തിയത്. കാനഡയില് നിന്നുളള മനോഹര കാഴചകളും ഷോയില് നിന്നുളള ദൃശ്യങ്ങളും റിമി സോഷ്യല് മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.







Comments