
ഇന്ന് ലോക തപാല് ദിനം. ഒരു കത്തിന് വേണ്ടി കാത്തിരുന്ന പഴയ കാലത്തിന്റെ ഓര്മ്മ മായാത്ത മനസാണ് ഒരു തലമുറയുടെത്. ബന്ധുക്കളുടെയും , പ്രിയപ്പെട്ടവരുടെയും മറുപടിക്കായി കാത്തിരുന്ന കാലം. പീടിക തിണ്ണകളിലും വിടിന്റെ വരാന്തകളിലും കണ്ണി മ വെട്ടാതെ പോസ്റ്റ്മാനെ കാത്തത് ഇന്നും പലരുടെയും മനസില് ഓര്മ്മകളായി അവശേഷിക്കുന്നു. മക്കളുടെ വിശേഷങ്ങളും , മണി ഓര്ഡറുകളും കാത്ത എത്രയോ അമ്മമാര്. എത്രയും സ്നേഹം നിറഞ്ഞ....., എന്ന് തുടങ്ങുന്ന ഇന്ലന്റിന്റെയും , കാര്ഡിലേയും വരികള് എത്രയോ ഹൃദയങ്ങളില് നിന്നും വാക്കുകളായി ഒഴുകി എത്തിയതായിരുന്നു.
പഴയ അഞ്ചലോട്ടകാരന് മുന് തലമുറയിലെ സന്ദേശ വാഹകനായിരുന്നു. മണി കിലുക്കി ഒരു ദിവസത്തില് 35 കിലോമീറ്ററോളം ഓടിയിരുന്നത് പുതിയ തലമുറക്ക് അന്യം. വ്യക്തിപരമായ കത്തുകള് ഡിജിറ്റല് യുഗത്തിന് വഴിമാറി. അഞ്ചലോട്ടകാരനില് നിന്നും നമ്മുടെ തപാല് മേഖല ഒരു പാട് മുന്നേറി.
ഗ്രാമങ്ങളിലെ പോസ്റ്റ് ഓഫീസുകള് പോലും ആഗോള തലത്തില് വളര്ച്ച കൈവരിച്ചു. നിയമപരമായ അറിയിപ്പുകള് ഇന്നും തപാല് വഴി. ആധാര് , പാസ്പോര്ട്ട്, ഇതര സര്ക്കാര് രേഖകളുടെ സേവനങ്ങളും ലഭ്യം. 1884 പോസ്റ്റല് ലൈഫ് ഇന്ഷ്വറന്സ് പദ്ധതി. ഇന്ഷ്വറന്സ് രംഗത്ത് ആദ്യ കാല്വയ്പ്. ആദ്യം ഇത് ജീവനകാര്ക്ക് ആയിരുന്നു.
ഇന്ന് ഡിഗ്രി കഴിഞ്ഞ ആര്ക്കും പദ്ധതിയില് ചേരാം. 50 ലക്ഷത്തിന്റെ ലൈഫ് കവറേജ് , രണ്ടുതരം പദ്ധതി. ഗ്രാമ നിവാസികള്ക്ക് അത് പത്ത് ലക്ഷമാണ്. കേന്ദ്ര സര്ക്കാരിന്റെ അനവധി ഇന്ഷ്വറന്സ് പദ്ധതി ഇന്ന് പോസ്റ്റോഫീസുകള് വഴി . ബാങ്കിംഗ് സംവിധാനീ,എ.ടി.എം ഉള്പ്പെടെ. പോസ്റ്റല് സേവിംഗ് വിശ്വാസത്തിന്റെ ഉറവിടമാണ്. ഇതിലൂടെ തൊഴില് സാധ്യത വര്ദ്ധിച്ചു. തപാല് ആഫീസുകള് ഇന്ത്യയില് കാലഘട്ടത്തിനനുസരിച്ച് വികസിച്ചു. കത്ത് കള്ക്കപ്പുറം സര്വവ്യാപിയായി. ജീവനക്കാരുടെ എണ്ണത്തില് കേരളത്തിലെ പോസ്റ്റോഫീസുകളില് ഗണ്യമായ കുറവുണ്ട്. മാറുന്ന കാലത്ത് കഴിവ് തെളിയിക്കാന് പ്രാപ്തരാണ് ജീവനക്കാര് എങ്കിലും ജോലിഭാരം വലുതാണ്. പോസ്റ്റോഫീസില് ഒന്നും നാളേക്ക് മാറ്റിവയ്ക്കാന് കഴിയില്ല. ഈ പുതു യുഗത്തിലും ഇരു നുറു വര്ഷങ്ങള് പേറുന്ന തപാല് ആഫിസുകള് അഭിമാനമാണ്.







Comments