
കൊല്ലം: സുഹൃത്തിന്റെ കൈവശം മുക്കുപണ്ടം നല്കി പണയം വയ്പ്പിച്ച് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റില്. തൊടിയൂര് മുഴങ്ങോടി ഹാദി വില്ലയില് തന്സീറാ(41)ണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാര്ച്ച് 18 നാണ് സംഭവം. സുഹൃത്തിന്റെ പക്കല് സ്വര്ണവളയാണെന്ന വ്യാജേന തന്സീര് മുക്കുപണ്ടം എല്പ്പിച്ചശേഷം പണയപ്പെടുത്തി പണം നല്കാന് ആവശ്യപ്പെട്ടു. കാരൂര്കടവിലുള്ള സാമ്പത്തിക സ്ഥാപനത്തില് സുഹൃത്ത് ഇതു പണയം വച്ചു. പ്രാഥമിക പരിശോധനയില് മുക്കുപണ്ടമാണെന്നു തിരിച്ചറിയാന് സ്ഥാപനത്തിലെ ജീവനക്കാര്ക്കു കഴിഞ്ഞില്ല. പണയം വച്ച് ലഭിച്ച 92,000 രൂപ പ്രതിയെ യുവാവ് ഏല്പ്പിക്കുകയും ചെയ്തു.
പിന്നീട് സ്ഥാപന ജീവനക്കാര് നടത്തിയ പരിശോധനയില് സ്വര്ണം വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ സുഹൃത്തായ യുവാവ് തന്സീറിനെതിരേ കരുനാഗപ്പള്ളി പോലീസില് പരാതി നല്കുകയായിരുന്നു. എസ്.എച്ച്.ഒ: ആഷിക്കിന്റെ നേതൃത്വത്തില് എസ്.ഐ: അജി ജോസ്, എ.എസ്.ഐ: റലേഷ് ബാബു, സി.പി.ഒമാരായ മനോജ്, ശരണ് തോമസ്, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.







Comments