
കളമശേരി: കളമശേരിയിലെ സ്പായില് വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില് ഒളിവിലായിരുന്ന രണ്ടു പ്രതികള്കൂടി പിടിയില്. ആലപ്പുഴ, എസ്.എന്. പുരം പനമ്പടപുത്തന്വീട്ടില് ശരണ്യ ശശി, തൃശൂര് പറപ്പൂക്കര വാടേരിയാട്ടില് വീട്ടില് സഞ്ജയ് (21) എന്നിവരെയാണു വയനാട് പുല്പ്പള്ളി ഭാഗത്തുനിന്നു കളമശേരി സര്ക്കിള് ഇന്സ്പെക്ടര് എ.എല്. അഭിലാഷിന്റെ നേതൃതത്തിലുള്ള നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വയനാട് പുല്പള്ളി പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിനുശേഷം കോട്ടയം, കോഴിക്കോട്, വയനാട് ഭാഗങ്ങളില് വിവിധ സ്ഥലങ്ങളില് ഒളിവില് കഴിഞ്ഞുവരികയായിരുന്നു പ്രതികള്.
ആലപ്പുഴ സ്വദേശി ശരണ്യ കേസിലെ മൂന്നാം പ്രതിയും തൃശൂര് സ്വദേശി സഞ്ജയ് നാലാം പ്രതിയുമാണ്. കഴിഞ്ഞ രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ വിവിധ സ്പാകളിലേക്കു ജോലി തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞു ഇന്റര്വ്യൂവിനായി ഇടപ്പള്ളിയിലുള്ള സ്വകാര്യ ലോഡ്ജില് വിളിച്ചുവരുത്തുകയും ബിയറും മയക്കുമരുന്നും നല്കി മയക്കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കേസില് ഒന്നാം പ്രതിയായ ആലപ്പുഴ കാര്ത്തികപ്പള്ളി ഇരിക്കാവ് സ്വദേശി ശ്രീരാജ്(30), കാക്കനാട് തൃക്കാക്കര തേവക്കല് സ്വദേശി ജിത്ത് മാര്ട്ടിന്(27) എന്നിവരെ പ്രത്യക അന്വേഷണസംഘം നേരത്തെ പിടികൂടിയിരുന്നു. കൂട്ടബലാത്സംഗത്തിനിരയായ യുവതി നിലവില് കൊച്ചിയിലെ ആശുപത്രിയില് ചികിത്സയിലാണ്.







Comments