
ദുരൂഹതകളും , ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി. ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം. ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്. തികച്ചും ഗൗരവമായ ഒരു കഥാപാത്രം. ടീസറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം.
"ബോഡിയിൽ പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട്. പക്ഷെ ഒഫീഷ്യലായിട്ടു ലീഡു കിട്ടുന്നതൊന്നും തന്നെയില്ലാ.'' "അയാൾ ഏതു പത്രത്തിന്റെ ആളാണന്നാ പറഞ്ഞത് ? പത്രമൊന്നുമല്ലസാറേ... ഏത്രാ തട്ടിക്കൂട്ടു മാസിക... പണ്ട് പോലീസ്സാകണമെന്നതായിരുന്നു ആ ഗ്രഹം.
അതു നടക്കാത്തതിന്റെ ചൊരുക്ക് അവനുണ്ട്... പൊലീസ്സു ബുദ്ധിയാ.. ചെലപ്പോ അതിന്റെ മേളിൽ നിക്കുമെങ്കിലേയുള്ളൂ"
ടീസറിലെ ഈ രംഗങ്ങൾ , ഒരാളെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പൊലീസ്സുകാർ നടത്തുന്ന സംഭാഷണങ്ങളാണന്നു ടീസറിൽ കാണുന്നു.
വലിയ സ്വീകാര്യതയാണ് കുറച്ചു സമയം കൊണ്ടു തന്നെ ഈ ടീസറിന് സോഷ്യൽ മീഡിയാകളിൽ നിന്നും ലഭിച്ചു പോരുന്നത്. അത് ചിത്രത്തോടുള്ള പ്രേക്ഷകന്റെ പ്രതീക്ഷയാണ് കാണുന്നത്. ഇവിടെ പൊലീസ്റ്റുകാരരുടെ ടാർഗറ്റ് ദിലീപിന്റെ കഥാപാത്രമാണ്. അതിന്റെ പിന്നിലെ ദുരൂഹതകളൂടെ ചുരുളുകൾ അഴിക്കുകയാണ് ജഗൻ ഷാജി കൈലാസ് ഈ ചിതത്തിലൂടെ ചെയ്യുന്നത്. പൂർണ്ണമായും ഉദ്യേഗ ത്തിന്റെ നിഴലിലൂടെയാണ് ചിത്രത്തിന്റെ അവതരണം.
ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്റ്റ്യഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ് , ഈ . കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കോ പ്രൊഡ്യൂ സേർഡ്- സംഗീത് സേനൻ . നിമിതാ ഫ്രാൻസിസ്, കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.
ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിലൂടയാണ് കഥാ പുരോഗതി. പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ യാണ്
ഈ ചിത്രത്തിൻ്റെ അവതരണം. തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ , സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ് ,ശാരി, ഷെല്ലി
എന്നിവരും പ്രധാന താരങ്ങളാണ്. തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ.
സംഗീതം - മുജീബ് മജീദ്.
ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് - സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ് .
അസോസിയേറ്റ് ഡയറക്ടർ - മുകേഷ് വിഷ്ണു .
സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്.
ഡിസൈൻ - യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് - ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.







Comments