
മകള് മാവിയുടെ മൂന്നാം പിറന്നാള് ആഘോഷമാക്കി ഫുട്ബോള് താരം നെയ്മറും പങ്കാളി ബ്രൂണ ബിയാന്കാര്ഡിയും. മാവിയുടെ 'ടാലന്റ് ഷോ' എന്നായിരുന്നു പിറന്നാള് ആഘോഷത്തിന്റെ തീം. ബ്രസീലിലെ സാവോ പോളോയില് നടന്ന ആഘോഷത്തില് കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഒക്ടോബര് ആറിനായിരുന്നു മാവിയുടെ പിറന്നാള് ആഘോഷം. ലൈലാക് കളര് തീമിലായിരുന്നു ആഘോഷപരിപാടികള് ഒരുക്കിയത്. കുട്ടികള്ക്ക് പരിപാടി അവതരിപ്പിക്കാനുളള സ്റ്റേജ്, മധുരപലഹാരങ്ങള്, പ്ലേ ഹൗസ്, ക്ലൈംബിംഗ് സ്ട്രക്ചറുകള്, സിപ് ലൈന്, ഒരു ചെറിയ ഫുട്ബോള് മൈതാനം, ബോള് പിറ്റ്, സ്ലൈഡുകള് എന്നിവയെല്ലാം ആഘോഷത്തില് ഉള്പ്പെടുത്തിയിരുന്നു.
നെയ്മര് ജൂണിയറിന്റെയും പങ്കാളി ബ്രൂണ ബിയാന്കാര്ഡിയുടെയും മൂത്ത മകളാണ് മാവി. 2023 ഒക്ടോബര് ആറിനായിരുന്നു മാവി ജനിച്ചത്.
മാവിയെ കൂടാതെ ഇവര്ക്ക് മെല് എന്നൊരു മകള് കൂടിയുണ്ട്. മാത്രമല്ല, ബ്രൂണ ഇപ്പോള് മൂന്നാമതും ഗര്ഭിണിയാണ്. നെയ്മറിന് മോഡലായ അമാന്ഡ കിംബെര്ലിയുമായുളള ബന്ധത്തിലുളള ഹെലേനയും മാവിയുടെ പിറന്നാള് ആഘോഷത്തില് പങ്കെടുത്തിരുന്നു. കരോലിന ഡാന്റസുമായുളള ബന്ധത്തില് പിറന്ന ഡേവി ലൂക്കയാണ് നെയ്മറിന്റെ മൂത്ത മകൻ.







Comments