
ജീവിതം കൊണ്ടും കർമ്മമേഖലകളിലും കാലഭേദമന്യേ സഖാക്കൾക്ക് മാതൃകയായ കമ്മ്യൂണിസ്റ്റ് നേതാവ് പി. കെ. ഗുരുദാസന്റെ സമരതീക്ഷ്ണ ജീവിതം 'സമരസഖാവ് പി. കെ. ഗുരുദാസൻ' എന്ന പേരിൽ ഡോക്യുമെന്ററിയാകുന്നു. എൻ. എൻ. പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ ബിജു നെട്ടറയാണ് സംവിധായകൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച് കൊല്ലത്തെ കശുവണ്ടി, കയർ തൊഴിലാളികളുടെ ജീവൽപ്രശ്നങ്ങളിൽ ഇടപെട്ട് ഒരു കാലത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ തൊഴിലാളി നേതാവിന്റെ ജീവിതമാണ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിക്കുന്നത്.
ബാനർ -നെട്ടറ മീഡിയ പ്രൊഡക്ഷൻസ്,സ്ക്രിപ്റ്റ്, സംവിധാനം - ബിജു നെട്ടറ, നിർമ്മാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ് - അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ - കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ- ടി വി ബാലൻ,ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷൻ - പ്രൊഫ. അലിയാർ, അസ്സോ: ഡയറക്ടർ - പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ - ദിനേശ് പവിത്രേശ്വരം, സിങ്ക് സൗണ്ട്- മോഹൻകുമാർ (ചിത്രാഞ്ജലി), കമൻ്ററി റൈറ്റർ_നന്ദകുമാർ കടപ്പാൾ, സ്കെച്ചസ് - സിഗ്നി ദേവരാജ്, മുരളിദാസൻ, ബ്രോഷർ - ശ്രീരഞ്ജ് ഗ്രാഫിക്സ്, പ്രൊഡക്ഷൻ മാനേജർ - ജയചന്ദ്രൻ നെടുങ്ങോലം, ലൊക്കേഷൻ മാനേജേഴ്സ് - ജെ വി കുറുപ്പ്, ഗോപൻ വി എസ്, ടെക്നിക്കൽ സപ്പോർട്ട് - അയ്മൻ ഡിജിറ്റൽ സ്റ്റുഡിയോ, തിരുവനന്തപുരം, സ്റ്റിൽസ് - ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആർ ഓ - അജയ് തുണ്ടത്തിൽ.







Comments