
ആലത്തൂര്: സൗദിയില് ഹൂതികള് നടത്തിയ ആക്രമണത്തില് പരിക്കേറ്റവരില് മലയാളിയും. പാലക്കാട് കാവശ്ശേരി പത്തനാപുരം പൊരിയങ്കുളം മുഹമ്മദ് റബ്ബാനിക്കാണ് പരിക്കേറ്റത്. ശനിയാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല് ആക്രമണത്തിലാണ് 30 കാരന് പരിക്കേറ്റത്. 50 ശതമാനം പൊള്ളലേറ്റതായിട്ടാണ് വിവരം.
ഇയാള് റബ്ബാനി റിയാദ് കിംഗ് സുമൈസി കിംഗ് സൗദ് മെഡിക്കല് സിറ്റിയില് ചികിത്സയിലാണ്. മൂന്ന് ശസ്ത്രക്രിയകള് വേണ്ടി വന്നു. വിവരം ഇന്ത്യന് എംബസി വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. എയര്പോര്ട്ടില് മുന്ന് വര്ഷമായി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു റബ്ബാനി. ഒരു വര്ഷം മുമ്പാണ് നാട്ടില് വന്ന് പോയത്. അടുത്ത ദിവസം നാട്ടിലേക്ക് വരാന് തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. 50 ശതമാനം പൊള്ള ലേറ്റെന്നാണ് ആലത്തൂര് പോലീസ് അറിയിച്ചിരിക്കുന്നത്. മിസൈല് ആക്രമണം ആള്നാശത്തിനും ഇടയാക്കിയിരുന്നു.
ആക്രമണത്തില് 12-ഓളം പേര് കൊല്ലപ്പെടുകയും മുന്നൂറിലധികം ആളുകള്ക്ക് പരിക്കേല്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും വിവിധ രാജ്യക്കാരായ പൗരന്മാരുള്പ്പെടുന്നു. ആക്രമണത്തിന്റെ പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങള് ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര തലത്തില് തന്നെ വലിയ ആശങ്ക സൃഷ്ടിച്ച ഈ ആക്രമണത്തിനെതിരെ വിവിധ രാജ്യങ്ങള് ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.







Comments