More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൊടുങ്ങല്ലൂരില്‍ 18 കാരന്റെ ആത്മഹത്യ പോലീസിന്റെ ക്രൂര പീഡനമെന്ന് പിതാവ് ; തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ ഇന്നോവയടക്കം കസ്റ്റഡിയില്‍ ഉണ്ടെന്ന് പോലീസ്

Authored by Web Desk | Last updated: 14 Oct 2026, 10:33 AM | 2 min read

Print
കൊടുങ്ങല്ലൂരില്‍ 18 കാരന്റെ ആത്മഹത്യ പോലീസിന്റെ ക്രൂര പീഡനമെന്ന് പിതാവ് ; തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ ഇന്നോവയടക്കം കസ്റ്റഡിയില്‍ ഉണ്ടെന്ന് പോലീസ്
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ 18 കാരന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിനെതിരേ ആരോപണവുമായി കുടുംബം രംഗത്ത്. പോലീസ് ക്രൂരത യാണ് കാരണമെന്നാണ് ആക്ഷേപം. തനിക്ക് വേണ്ടി സഹോദരന്‍ ജയിലില്‍ പോയതിലെ വിഷമത്തെ തുടര്‍ന്നാണ് അസ്ലം ജീവനൊടുക്കിയ തെന്നും കുടുംബം പറയുന്നു. കൊടുങ്ങല്ലൂര്‍ പഴുപ്പറമ്പില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് അസ്ലമാണ് മരിച്ചത്. എന്നാല്‍ കുടുംബത്തിന്റെ ആരോപണം പോലീസ് തള്ളിയിട്ടുണ്ട്. മുഹമ്മദ് അസ്ലമും സഹോദരനും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നെന്നാണ് കേസ്.

സഹോദരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇതു കണ്ട സഹല്‍ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു എന്നും ഇതില്‍ മനം നൊന്താണ് അസ്‌ളം ജീവനൊടുക്കിയതെന്നുമാണ് കുടുംബം പറയുന്നത്. എന്നാല്‍ അസ്ലമും സഹോദരന്‍ സഹലും കുറ്റം ചെയ്തതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. ഇവര്‍ പണം ഉപയോഗിച്ച് ഐഫോണും ഇന്നോവ കാര്‍ വാങ്ങിയതിന്റെയും തെളിവുകള്‍ ഉണ്ടെന്നും തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ ഇന്നോവ കാര്‍ പിടിച്ചെടുത്തെന്നും പറയുന്നു.

ഇന്നലെയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സഹോദരങ്ങളുടെ പിതാവ് കൊടുങ്ങല്ലൂര്‍ സ്വദേശി നൗഷാദ് രംഗത്തെത്തിയത്. രണ്ട് മക്കളെ ഇല്ലാത്ത കേസില്‍ കുടുക്കി കൊടുങ്ങല്ലൂര്‍ പൊലീസ് പീഡിപ്പിച്ചെന്നും ഇതിന്റെ മനോവിഷമത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത ഇളയമകന്‍ ജീവനൊടുക്കിയതെന്നുമായിരുന്നു നൗഷാദ് ഫേസ്ബുക്കിലൂടെ ആരോപിച്ചത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സി ഐ ബൈജു, എസ് ഐ അതുല്‍ മോഹന്‍ എന്നിവര്‍ക്കെതിരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെതിരെയും ഗുരുതര ആരോപണങ്ങളാണ് നൗഷാദ് ഫേസ്ബുക്കില്‍ ഉന്നയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിവരം അറിഞ്ഞ് തന്റെ നിര്‍ദ്ദേശ പ്രകാരം സ്റ്റേഷനിലെത്തിയ മൂത്ത മകനെയും കേസില്‍ കുടക്കിയെന്നും ഇതിനെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത ഇളയമകന്‍ മുഹമ്മദ് അസ്ലമിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും നൗഷാദ് വെളിപ്പെടുത്തി.

ഒരു പെണ്‍കുട്ടിയെ ഫോണില്‍ ഭീഷണിപ്പെടുത്തി 20 പവനും 50000 രൂപയും വാങ്ങിയെന്നായിരുന്നു ഇളയമകനെതിരായി കൊടുങ്ങല്ലൂര്‍ സിഐ പറഞ്ഞ കുറ്റമെന്നാണ് നൗഷാദ് പറയുന്നത്. ഈ വിവരം അറിഞ്ഞ് സ്റ്റേഷനിലെത്തിയ മൂത്ത മകന്റെ മുന്നിലിട്ട് ഇളയമകനെ കൊടുങ്ങല്ലൂര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ഇത് സഹിക്കാന്‍ കഴിയാതെ മൂത്ത മകന്‍ പൊലീസ് ആരോപിച്ച കുറ്റം ഏല്‍ക്കുകയായിരുന്നു എന്നാണ് നൗഷാദ് പറഞ്ഞത്. കസ്റ്റഡിയില്‍ എടുത്ത് മൂന്ന് ദിവസത്തോളം മക്കളെ രണ്ടുപേരെയും പൊലീസ് പീഡിപ്പിച്ചുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ നൗഷാദ് ആരോപിച്ചത്.

മൂന്ന് ദിവസത്തിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത ഇളയ മകനെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിക്കാതിരിക്കാന്‍ ഇടപെടല്‍ നടന്നെന്നാണ് നൗഷാദിന്റെ ആരോപണം. ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇളയമകനെ ജുവനൈല്‍ ഹോമിലേയ്ക്ക് അയച്ചെന്നും നാല് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നുമാണ് നൗഷാദ് പറയുന്നത്. മൂത്തമകനെ കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേയ്ക്ക് അയച്ചെന്നും നൗഷാദ് പറയുന്നു. നാല് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച ഇളയമകന്‍ സബ്ജയിലിലെത്തി സഹോദരനെ കണ്ട് മടങ്ങി എത്തിയതിന് പിന്നാലെ ജീവനൊടുക്കിയെന്നാണ് ഫേസ്ബുക്കില്‍ നൗഷാദ് പറഞ്ഞിരുന്നത്.

Tags

  • police case
  • crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

നെടുമ്പശ്ശേരി നരഹത്യാകേസ്: പ്രതികള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

വോട്ട് 'ചോരി'ക്കെതിരെ ധ്രുവ് റാഠി ലണ്ടനിൽ പ്രതിഷേധിക്കും: ആഭ്യന്തര വിഷയം അന്താരാഷ്ട്ര തലത്തിലേക്ക് വലിച്ചിഴക്കുന്നു?

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

കേരളാപോലീസിന് ഇരട്ടനീതിയെന്ന് ശ്രീലേഖ : മോദിയെ ആക്ഷേപിച്ചാലും കേസില്ല ; രാഹുലിനെക്കുറിച്ച് പറഞ്ഞാല്‍ കേസ്

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

നെഞ്ചിലെ അണുബാധയെ തുടർന്ന് ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

Comments