
ടെക്നോ സ്പാര്ക്ക് 50എസ് 5ജി (Tecno Spark 50S 5G) ഉടന് ഇന്ത്യയില് പുറത്തിറക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫോണിന്റെ ഡിസൈനും കമ്പനി ടീസ് ചെയ്തിട്ടുണ്ട്. എന്നാല് കൃത്യമായ തീയതിയോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് കളര് ഓപ്ഷനുകളിലാണ് ഈ പുതിയ ഹാന്ഡ്സെറ്റ് വിപണിയിലെത്തുന്നത്. ബ്ലൂ, മറൂണ് നിറങ്ങളിലാണ് ടീസര് പുറത്തുവന്നിരിക്കുന്നത്. ഫോണിന്റെ പിന്ഭാഗത്ത് ഹൊറിസോണ്ടല് ക്യാമറ മൊഡ്യൂളാണുള്ളത്.
നിലവിലുള്ള സ്പാര്ക്ക് 50 5ജി മോഡലിന്റെ അതേ സവിശേഷതകളോടെയാകാം സ്പാര്ക്ക് 50എസ് വിപണിയിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പാര്ക്ക് 50 5ജി മോഡലിന് 17,499 രൂപയാണ് വില വരുന്നത് (4GB റാം + 128GB സ്റ്റോറേജ് വേരിയന്റ്).
സ്പാര്ക്ക് 50 5ജിയുടെ പ്രധാന ഫീച്ചറുകള്:
* 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് HD+ ഡിസ്പ്ലേ
* മീഡിയടെക് ഡൈമെന്സിറ്റി 6400 പ്രൊസസര്
* 50 മെഗാപിക്സല് മെയിന് ക്യാമറയും 8 മെഗാപിക്സല് ഫ്രണ്ട് ക്യാമറയും
* 45W ഫാസ്റ്റ് ചാര്ജിംഗ് പിന്തുണയുള്ള 6,500mAh ബാറ്ററി
* ആന്ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HiOS 16
* MIL-STD-810H സര്ട്ടിഫിക്കേഷനും IP64 പ്രോ റേറ്റിംഗും







Comments