
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരെ നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ടീം ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.ഇന്നും കൗമരാതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കില്ലെന്നാണ് ടീം വൃത്തങ്ങള് നല്കുന്ന സൂചന.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഹൈദരാബാദിലേത് എന്നതിനാൽ വീണ്ടുമൊരു റൺമഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ അടുത്തിടെ പുതുക്കിപ്പണിത പിച്ചിൽ നിന്ന് ബൗളർമാർക്ക് എത്രത്തോളം പിന്തുണ നൽകുമെന്നതിൽ ആകാംക്ഷ നിലനിൽക്കുന്നു. രാത്രി വൈകുന്നതോടെ എത്തുന്ന മഞ്ഞു വീഴ്ച രണ്ടാമത് പന്തെറിയുന്ന ടീമിന് വെല്ലുവിളിയാകും.ഇൻഡോറിൽ നടന്ന മൂന്നാം ടി20യിൽ 14 റൺസിന്റെ ജയത്തോടെ തിരിച്ചടിച്ച ഇന്ത്യ നിലവിൽ പരമ്പരയിൽ 2-1 ന് മുന്നിലാണ്.
ഇന്ത്യന് പ്ലേയിംഗ് ഇലവന് : സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മയങ്ക് യാദവ്.
വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവന് : ഷായ് ഹോപ്പ്, കാമിൽ പൂരൻ, റോഷ്ടൻ ചേസ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂതർഫോർഡ്, ക്വെന്റിൻ സാംപ്സൺ, കീമോ പോൾ, ഷമാർ സ്പ്രിംഗർ, ഷമാർ ജോസഫ്, ഗുഡാകേഷ് മോട്ടി.







Comments